ബെംഗളൂരു: കർണാടകയില്‍ രണ്ട് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുള്ളതായി പൊലീസ്. മയക്കുമരുന്ന് ഉപയോഗം, മോഷണം, പോക്കറ്റടി, കൊക്കെയ്ൻ വിൽപന തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നാടുകടത്തലിനായി പട്ടികയില്‍പെടുത്തിയ ഇവര്‍ ഏര്‍പ്പെട്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത കുടിയേറ്റക്കാരില്‍ ഉഗാണ്ട, കെനിയ, നൈജീരിയ, സുഡാൻ എന്നിവയുൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. 2017 ല്‍ സംസ്ഥാന സർക്കാര്‍, നാടുകടത്തുന്നതിനായി കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഉത്തരവിട്ടിരുന്നു. തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു.
'കുടിയേറ്റക്കാരെ സഹായിക്കാന്‍ ഏജന്‍റുമാര്‍'
കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാത്തതിനാൽ നടപടികൾ വൈകിയതായി വൃത്തങ്ങൾ പറയുന്നു. പട്ടിക പ്രകാരം, തലസ്ഥാനം ഉൾപ്പെടെ സംസ്ഥാനത്തുടെനീളമാണ് രണ്ട് ലക്ഷത്തിലധികം ആളുകള്‍ കുടിയേറി പാര്‍ത്തിരിക്കുന്നത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഭൂരിഭാഗം പേരും നിയമവിരുദ്ധമായാണ് സംസ്ഥാനത്ത് താമസിയ്ക്കുന്നത്.
കുടിയേറ്റക്കാരെ സഹായിക്കാന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയാണ് അവര്‍ സംസ്ഥാനത്ത് എത്തിയത്. പിന്നീട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പതിവാക്കുകയായിരുന്നുവെന്നും സംസ്ഥാന പൊലീസ് തയ്യാറിക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
ALSO READ:നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി 200ഓളം സ്ത്രീകളിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ