ന്യൂഡൽഹി: തമിഴ്‌നാട്ടിൽ കൊവിഡ് വാക്‌സിനുകളുടെ ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ തമിഴ്‌നാട്ടിലേക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഒരു കോടി ഡോസുകളിൽ ഇതുവരെ 93.3 ലക്ഷം ഡോസുകൾ ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുമുണ്ട്.
തമിഴ്‌നാട്ടില്‍ വാക്സിന്‍ ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍
ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ തമിഴ്‌നാട്ടിലേക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഒരു കോടി ഡോസുകളിൽ ഇതുവരെ 93.3 ലക്ഷം ഡോസുകൾ ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുമുണ്ട്.
Read Also………….ജൂൺ ഏഴു വരെ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്
തമിഴ്‌നാട്ടിൽ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജൂൺ 2 വരെ ഒരു കോടിയിലധികം വാക്സിനുകൾ തമിഴ്‌നാട്ടിലേക്ക് വിതരണം ചെയ്തു. അതിൽ 93.3 ലക്ഷം ഡോസുകൾ ഉപയോഗിച്ചു. ആകെ 7.24 ലക്ഷം ഡോസുകൾ നിലവിൽ സംസ്ഥാനത്ത് അവശേഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.