കേരളം

kerala

ETV Bharat / bharat

രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിലക്കയറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് നാല് കോണ്‍ഗ്രസ് എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തത്

By

Published : Aug 1, 2022, 3:11 PM IST

congress mp suspension revoked  lok sabha revokes four congress mps suspension  ramya haridas suspension revoked  tn prathapan suspension revoked  എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  രമ്യ ഹരിദാസ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  ടിഎന്‍ പ്രതാപന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡ് പ്രതിഷേധം  കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  monsoon parliament session latest
രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ ലോക്‌സഭയില്‍ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പാർലമെന്‍റിനകത്ത് പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന വ്യവസ്ഥയിലാണ് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

എംപിമാരുടെ സസ്‌പെൻഷൻ നീക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ പാസായതിന് പിന്നാലെ എംപിമാര്‍ സഭയ്‌ക്കകത്ത് പ്രവേശിച്ചു. പ്രതിപക്ഷ എംപിമാർ ഖേദം പ്രകടിപ്പിക്കുകയോ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്ലക്കാർഡുകൾ കൊണ്ടുവരില്ലെന്ന് ഉറപ്പ് നല്‍കുകയോ ചെയ്‌താല്‍ സസ്‌പെൻഷൻ പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

'സഭയ്‌ക്കുള്ളില്‍ പ്ലക്കാർഡുകൾ കൊണ്ടുവരരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കും. എംപിമാർ പ്ലക്കാർഡുകള്‍ കൊണ്ടുവരികയാണെങ്കിൽ, സർക്കാരോ പ്രതിപക്ഷമോ പറയുന്നത് കേള്‍ക്കില്ല, അവര്‍ക്കെതിരെ നടപടിയെടുക്കും. ഇത് എംപിമാര്‍ക്ക് നല്‍കുന്ന അവസാന അവസരമാണ്', ലോക്‌സഭ സ്‌പീക്കർ ഓം ബിർള വ്യക്തമാക്കി.

ജൂലൈ 25നാണ് പ്രതിഷേധ സൂചകമായി പാര്‍ലമെന്‍റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് കോണ്‍ഗ്രസ് എംപിമാരെ സ്‌പീക്കർ സസ്‌പെന്‍ഡ് ചെയ്‌തത്. വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയായിരുന്നു സസ്‌പെന്‍ഷന്‍. അതേസമയം, വിലക്കയറ്റം സംബന്ധിച്ച ചർച്ച ലോക്‌സഭയിൽ ആരംഭിച്ചിട്ടുണ്ട്.

Read more: ലോക്‌സഭയില്‍ പ്രതിഷേധിച്ചു: ടിഎൻ പ്രതാപനും രമ്യ ഹരിദാസും അടക്കം 4 എംപിമാര്‍ക്ക് സസ്‌പെൻഷൻ

ABOUT THE AUTHOR

...view details