കേരളം

kerala

ETV Bharat / bharat

ബബൂണിനെ കണ്ടതും ഗ്രാമത്തിലെ കെട്ടിടത്തില്‍ തൂങ്ങി കിടന്ന് കുരങ്ങുകള്‍

ജോഗുലംബ ഗഡ്‌വാല ജില്ലയിലെ ഉണ്ടവല്ലി ഗ്രാമത്തില്‍ കുരങ്ങ് ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അവയെ പായിക്കാനായി ഗ്രാമവാസികള്‍ ബബൂണിനെ കൊണ്ടുവന്നത്.

കുരങ്ങുകള്‍  കുരങ്ങ്‌ ശല്യം  ജോഗുലംബ ഗഡ്‌വാല ജില്ല  കുരങ്ങിനെ ഓടിക്കാന്‍ ബബൂണ്‍  monkeys troops in telangana  monkeys  Monkeys Troop on a building  telangana jogulamba gadwala
Monkeys Troop on a building

By

Published : Jan 31, 2023, 11:48 AM IST

ഹൈദരാബാദ്:സാധാരണ ഒരു ചെറുപട്ടണത്തിലേക്കോ, ഗ്രാമ വീഥിയിലേക്കോ ഇറങ്ങിയാല്‍ ചായക്കടകളുടെ അരികില്‍ ഇരുന്ന് സംസാരിക്കുന്ന ആളുകളെയും, തിരക്ക് പിടിച്ച് ഓടുന്ന മനുഷ്യരെയും കാണാനാണ് കഴിയുക. എന്നാല്‍ തെലങ്കാന ജോഗുലംബ ഗഡ്‌വാല ജില്ലയിലെ ഉണ്ടവല്ലി എന്ന ഗ്രാമത്തിലേക്ക് ഒന്നു ചെല്ലണം. ഇവിടെയെത്തുന്നവര്‍ക്ക് മനുഷ്യരേക്കാള്‍ കൂടുതല്‍ കുരങ്ങന്മാരെയാണ് കാണാന്‍ സാധിക്കുക.

ഗ്രാമത്തിലെ കുരങ്ങുകള്‍

ആയിരക്കണക്കിന് കുരങ്ങുകളാണ് ഇവിടെയുള്ളത്. കുരങ്ങ് ശല്യത്തെ തുടര്‍ന്ന് ഗ്രാമവാസികളും കാര്യമായി തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പ്രദേശവാസികള്‍ തന്നെ തീരുമാനമെടുത്തു.

കുരങ്ങുകളെ ഓടിക്കാനായി ബബൂണിനെ വാങ്ങി വളര്‍ത്താനായിരുന്നു നാട്ടുകാര്‍ തീരുമാനിച്ചത്. അങ്ങനെ അവര്‍ ബബൂണിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങി. അടുത്തിടെ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന കുരങ്ങുകള്‍ ബബൂണിനെ ശ്രദ്ധിച്ചു.

അപ്പോഴാണ് ഗ്രാമത്തിലെ പുതിയ അതിഥിയെ ഗ്രാമവാസികളായ കുരങ്ങുകള്‍ ആദ്യമായി കാണുന്നത്. ബബൂണിനെ കണ്ടതും കെട്ടിടങ്ങളുടെ ചുമരില്‍ ഉള്‍പ്പടെ പിടിച്ചുകിടന്നാണ് കുരങ്ങുകള്‍ അതിനെ നിരീക്ഷിച്ചത്.

ABOUT THE AUTHOR

...view details