കേരളം

kerala

ETV Bharat / bharat

Video | മൊബൈല്‍ കവര്‍ന്ന് മരത്തില്‍ കയറി കുരങ്ങന്‍, റിംഗ് ചെയ്‌തപ്പോള്‍ കോളുമെടുത്തു ; തിരികെ നല്‍കിയത് ഒരു മണിക്കൂറിന് ശേഷം - യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കുരങ്ങൻ

കച്ചവടക്കാരിയുടെ മൊബൈല്‍ കവര്‍ന്ന് കുരങ്ങന്‍, തിരികെ നല്‍കിയത് ഒരു മണിക്കൂറിന് ശേഷം

യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കുരങ്ങൻ
ഫോണൊന്നെടുത്തോട്ടെ

By

Published : Mar 30, 2022, 3:30 PM IST

പോണ്ടിച്ചേരി :പോണ്ടിച്ചേരി ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ ഇളനീര്‍ വില്‍ക്കുന്ന കടയില്‍ കച്ചവടം പൊടി പൊടിക്കുന്ന സമയം. കുസൃതിയുമായി കടയിലേക്ക് ഓടി കയറിയ കുരങ്ങന്‍ കച്ചവടക്കാരിയുടെ മൊബൈല്‍ ഫോണെടുത്തു. അതോടെ കടയില്‍ കരിക്ക് ആസ്വദിക്കാന്‍ എത്തിയവരെല്ലാം ബഹളംവച്ചു.

ഇതോടെ കുരങ്ങന്‍ ഫോണുമായി മരത്തില്‍ കയറി. ഫോണ്‍ തിരിച്ചുകിട്ടാന്‍ കടയില്‍ കൂടി നിന്നവരെല്ലാം ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഇതിനിടയ്ക്ക് ഫോണ്‍ അടിച്ചപ്പോള്‍ കുരങ്ങന്‍ ബട്ടണ്‍ അമര്‍ത്തി ചെവിയില്‍ വയ്ക്കുന്നുണ്ടായിരുന്നു.

മൊബൈല്‍ കവര്‍ന്ന് മരത്തില്‍ കയറി കുരങ്ങന്‍

ഇതോടെ കൂടിനിന്നവരെല്ലാം അത്ഭുതപ്പെട്ടു. ഇതുകണ്ട് മെബൈല്‍ ഫോണിന്‍റെയുടമ സ്തംഭിച്ചുനിന്നു. ശ്രമിച്ചിട്ടും ഫോണ്‍ തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഉടമ വീണ്ടും കച്ചവടത്തില്‍ മുഴുകി.

also read:കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... നായയുടെ പുറത്തിരുന്ന് യാത്ര ചെയ്‌ത് കുരങ്ങൻ; വീഡിയോ വൈറൽ

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മൊബൈല്‍ ഫോണ്‍ എടുത്ത സ്ഥലത്ത് തന്നെ കുരങ്ങന്‍ തിരികെവച്ചു. കണ്ടുനിന്നവരില്‍ ചിലര്‍ ഈ കൗതുകം തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details