കേരളം

kerala

ETV Bharat / bharat

Modi Biden Bilateral Meeting: 'ഇത് ഇന്ത്യയും യുഎസ്‌എയും തമ്മിലുള്ള ബന്ധം ആഴത്തിലാക്കും': ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

PM Modi and US Prez Joe Biden Bilateral Meeting before G20 Summit: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് ജോ ബൈഡന്‍ ഇന്ത്യയിലെത്തിയത്

Modi Biden Bilateral Meeting  Modi Biden  Modi  Biden  Bilateral Meeting  PM Modi  US Prez  US President  G20 Summit  Joe Biden  ഇന്ത്യ  യുഎസ്‌  യുഎസ്‌എ  ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച  ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി  പ്രധാനമന്ത്രി  ഉഭയകക്ഷി ചര്‍ച്ച  ജി20 ഉച്ചകോടി  ജി20  ജോ ബൈഡന്‍  നരേന്ദ്രമോദി  പ്രധാനമന്ത്രിയുടെ ഓഫീസ്
Modi Biden Bilateral Meeting

By ETV Bharat Kerala Team

Published : Sep 8, 2023, 11:04 PM IST

ന്യൂഡല്‍ഹി: യുഎസ്‌ പ്രസിഡന്‍റ് (US President) ജോ ബൈഡനുമായി (Joe Biden) ഉഭയകക്ഷി ചര്‍ച്ച (Bilateral Meeting) നടത്തി പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Modi). രാജ്യം ആതിഥ്യം വഹിച്ചുകൊണ്ട് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി20 ഉച്ചകോടി (G20 Summit) നാളെ ആരംഭിക്കാനിരിക്കെയാണ് ബൈഡനും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്‌ച (08.09.2023) വൈകുന്നേരത്തോടെയാണ് ജോ ബൈഡന്‍ ഇന്ത്യയിലെത്തിയത്.

പ്രധാനമന്ത്രിയും യുഎസ്‌ പ്രസിഡന്‍റുമായി ഡല്‍ഹിയിലെ ലോക്‌ കല്യാണ്‍ മാര്‍ഗില്‍ വച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. അവരുടെ ചര്‍ച്ചകളില്‍ വിശാലമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും ഇത് ഇന്ത്യയും യുഎസ്‌എയും തമ്മിലുള്ള ബന്ധം ഇനിയും ആഴത്തിലാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സില്‍ കുറിച്ചു. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ്‌ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക അക്കൗണ്ട്, ജോ ബൈഡന്‍റെ ഔദ്യോഗിക അക്കൗണ്ട് എന്നിവരെ ടാഗ് ചെയ്‌തിട്ടുമുണ്ട്.

ABOUT THE AUTHOR

...view details