ന്യൂഡൽഹി:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഡൽഹിയിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കൽ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), വാക്സിൻ ഉത്പാദനം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി - നീറ്റ്
കാർഷിക നിയമങ്ങൾ പിൻവലിക്കൽ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), വാക്സിൻ ഉത്പാദനം എന്നിവയെപ്പറ്റി ഇരുവരും ചർച്ച ചെയ്തു.
എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമാണെന്നും മോദി സംസ്ഥാനത്തിന്‍റെ വികസനത്തിന് സഹകരണം ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യൻ സ്റ്റാലിന്‍ കേന്ദ്രത്തിൽ നിന്ന് കൂടുതൽ വാക്സിനുകൾ ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
Also read: കൊവിഡ് രണ്ടാം തരംഗത്തെ മറികടന്ന് ധാരാവി