ചെന്നൈ :തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കൂടുതൽ കൊവിഡ് വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യന്‍. കൊവിഡ് അണുബാധയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു പരിഹാരമാണ് വാക്സിനേഷൻ. അതിനാൽ ആളുകൾ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ വിതരണം : എം.കെ.സ്റ്റാലിന്‍ നരേന്ദ്രമോദിയെ കാണും - എം.കെ.സ്റ്റാലിന്‍
കൂടുതൽ വാക്സിന്‍ ഡോസുകൾ ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്മണ്യന്‍.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
കോയമ്പേട് മാർക്കറ്റിൽ ആദ്യ തരംഗത്തിൽ രോഗ വ്യാപനം തീവ്രമായിരുന്നതിനാൽ ചെന്നൈ കോർപ്പറേഷനും സിഎംഡിഎയും ആരോഗ്യ വകുപ്പും വാക്സിനേഷൻ പ്രക്രിയയിലാണ്. ഇതുവരെ 9,655 പേർക്ക് കോയമ്പേട്ടില്‍ വാക്സിന്‍ നൽകിയിട്ടുണ്ട്.
ഇതുവരെ 5000 വികലാംഗർക്ക് സംസ്ഥാനത്ത് വാക്സിന്‍ നൽകി. ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യൻ, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ, ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗന്‍ദീപ് സിംഗ് ബേദി എന്നിവർ സംയുക്തമായി വാക്സിനേഷൻ പ്രക്രിയ അവലോകനം ചെയ്തു.