കേരളം

kerala

ETV Bharat / bharat

ശിരുവാണിയിൽനിന്ന് കൂടുതല്‍ വെള്ളം: പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

ശിരുവാണി അണക്കെട്ടില്‍ നിന്നും പരമാവധി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

Stalin thanks Vijayan for releasing Siruvani water  CM Stalin tweet  MK Stalin  Kerala CM Pinarayi Vijayan  mk Stalin thanks pinarayi Vijayan for releasing Siruvani dam water  Siruvani dam  പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍  ശിരുവാണി അണക്കെട്ട്  എംകെ സ്റ്റാലിന്‍  പിണറായി വിജയന്‍
ശിരുവാണിയിൽനിന്ന് കൂടുതല്‍ വെള്ളം; പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

By

Published : Jun 21, 2022, 10:01 AM IST

ചെന്നൈ: ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിച്ച് തമഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സഹകരണത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും മനോഭാവത്തോടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും കാത്തിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കുന്നത് തങ്ങൾ ഉറപ്പാക്കുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ശിരുവാണി അണക്കെട്ടിന്‍റെ ശേഷിയുടെ പരമാവധി വെള്ളം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായി തമിഴ്‌നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജൂണ്‍ 20 മുതല്‍ അണക്കെട്ടിന്‍റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 എംഎല്‍ഡി ജലം തമിഴ്‌നാടിന് ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിന്‍റെ ഭാഗമായി ശിരുവാണി അണക്കെട്ടിൽ നിന്നുള്ള വെള്ളം ജൂൺ 19ന് (ഞായറാഴ്ച) 45 എംഎൽഡിയിൽനിന്ന് 75 എംഎൽഡിയായും ജൂൺ 20ന് (തിങ്കള്‍) 103 എംഎൽഡിയായും വർധിപ്പിച്ചിച്ചിരുന്നു.

also read:ശിരുവാണി അണക്കെട്ടില്‍ പരമാവധി ജലം സംഭരിക്കും: തമിഴ്‌നാടിന്‍റെ ആവശ്യങ്ങളില്‍ നടപടിക്കൊരുങ്ങി കേരളം

കോയമ്പത്തൂർ നഗരത്തിന്‍റേയും പ്രാന്തപ്രദേശങ്ങളിലെയും ജല ആവശ്യങ്ങൾ നിറവേറ്റുന്ന പ്രധാന സ്രോതസാണ് ശിരുവാണ് അണക്കെട്ടാണ്. ഡാമില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ ജലം സംഭരിക്കണമെന്ന ആവശ്യം കഴിഞ്ഞ ഫെബ്രുവരിയിലും തമിഴ്‌നാട് ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details