കേരളം

kerala

ETV Bharat / bharat

MK Stalin Hits BJP And PM 'ആര് അധികാരത്തില്‍ വരണമെന്നല്ല, ആര് വരരുത് എന്നത് ചിന്തിക്കണം'; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിന്‍ - നരേന്ദ്രമോദി

MK Stalin severely criticized BJP and PM Narendra Modi: നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡലിന് പകരം തമിഴ്‌നാട്ടില്‍ ദ്രാവിഡ മോഡല്‍ ആവും ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു

MK Stalin hits BJP and PM  MK Stalin  Stalin  BJP and PM  PM Narendra Modi  Narendra Modi  Prime Minister  Gujarat Model  Muthuvel Karunanidhi Stalin  Podcast Launch  Speaking for India  Dravidian Model  മുത്തുവേല്‍ കരുണാനിധി സ്‌റ്റാലിന്‍  സ്‌റ്റാലിന്‍  ഗുജറാത്ത്  ഗുജറാത്ത് മോഡല്‍  ദ്രാവിഡ മോഡല്‍  സ്‌പീക്കിങ് ഫോര്‍ ഇന്ത്യ  ഇന്ത്യ  പോഡ്‌കാസ്‌റ്റ്  നരേന്ദ്രമോദി  ബിജെപി
MK Stalin hits BJP and PM

By ETV Bharat Kerala Team

Published : Sep 4, 2023, 4:53 PM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സദ്‌ഭരണത്തിന്‍റെയും സാമൂഹിക നീതിയുടെയും പ്രതീകമായി കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡലിന് (Gujarat Model) പകരം, തമിഴ്‌നാട്ടില്‍ 'ദ്രാവിഡ മോഡല്‍' (Dravidian Model) ആവും ഉണ്ടായിരിക്കുകയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്‌റ്റാലിന്‍ (Muthuvel Karunanidhi Stalin). ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം പറയുന്ന ഗുജറാത്ത് മോഡല്‍, അടിസ്ഥാന യാഥാർഥ്യങ്ങളില്ലാത്ത അവകാശവാദങ്ങൾ മാത്രമാണെന്നും സ്‌റ്റാലിന്‍ (MK Stalin) കുറ്റപ്പെടുത്തി. 'സ്‌പീക്കിങ് ഫോര്‍ ഇന്ത്യ' (Speaking for India) എന്ന പേരിലുള്ള പോഡ്‌കാസ്‌റ്റ് ലോഞ്ചിലായിരുന്നു (Podcast Launch) അദ്ദേഹത്തിന്‍റെ പ്രതികരണം.

നമുക്ക് മുന്നിലുള്ളത്:സമത്വവും സാഹോദര്യവും നിറഞ്ഞ രാജ്യത്തെ ബിജെപി എങ്ങനെയാണ് നശിപ്പിച്ചത് എന്നായിരുന്നു സ്‌റ്റാലിന്‍ തന്‍റെ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ ഐക്യപ്പെടലിന്‍റെ ഒരു ഘടകമായി അവതരിപ്പിക്കാനും അദ്ദേഹം മറന്നില്ല. മാത്രമല്ല ഇന്ത്യയുടെ വൈവിധ്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മുന്നണിപ്പോരാളിയായി തങ്ങളുടെ പാര്‍ട്ടിയായ ഡിഎംകെയെ അവതരിപ്പിച്ച സ്‌റ്റാലിന്‍, ബിജെപിയുടെ 'ദുർഭരണത്തിൽ' നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നത് ദ്രാവിഡ ജനതയുടെ അഭിലാഷമാണെന്നും ഉണർത്തി.

സംസ്ഥാന കൗൺസിലിൽ പേരറിഞ്ജർ അണ്ണാ പ്രഖ്യാപിച്ചത് പോലെ, ഡിഎംകെയെ നിങ്ങള്‍ ഐക്യപ്പെടലിന്‍റെ പ്രതീകമായ പ്രതിപക്ഷത്തിന്‍റെ കുന്തമുനയായി കാണണം. ഡിഎംകെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു പാർട്ടിയായി മാത്രം പ്രവർത്തിക്കാതെ ഇന്ത്യക്കായി സംസാരിക്കണമെന്നും, ഇത്തരത്തില്‍ ഘടനാപരവും വ്യവസ്ഥാപിതവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നുമാണ് തമിഴ്‌മക്കളുടെ ജനനായകന്‍ കലൈഞ്ജറും ആവര്‍ത്തിച്ചതെന്നും സ്‌റ്റാലിന്‍ പറഞ്ഞു.

ദൗത്യം വലുത്: ഡിഎംകെ രാഷ്‌ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്‌തിട്ടുണ്ട്. നിലവില്‍ ചരിത്രപരമായ മറ്റൊരു കടമ കൂടി നമ്മിലേക്ക് വന്നിരിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരണം എന്നതിനെക്കാള്‍, ആര് വരരുത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, പോഡ്‌കാസ്‌റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ നയങ്ങളെയും സ്‌റ്റാലിന്‍ കടന്നാക്രമിക്കുകയും ചെയ്‌തു.

ബിജെപിക്ക് രൂക്ഷ വിമര്‍ശനം: ഇന്ത്യയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കാനും ഇന്ത്യക്കാര്‍ ഇത്രയും കാലം കാത്തുസൂക്ഷിച്ചിരുന്ന ഐക്യബോധത്തെയും തകിടം മറിക്കാനുമാണ് ഭാരതീയ ജനത പാര്‍ട്ടി ശ്രമിക്കുന്നത്. ജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികളുള്‍പ്പടെ 2014 ല്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെല്ലാം പാലിക്കുന്നതില്‍ ആ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരൽ, ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ, ഓരോ വർഷവും രണ്ട് കോടി പേർക്ക് തൊഴിൽ, കർഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, ഓരോ ഇന്ത്യക്കാരനും വീട് തുടങ്ങി നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ക്ഷേമ വാഗ്ദാനങ്ങളെയെല്ലാം അദ്ദേഹം ചോദ്യം ചെയ്‌തു.

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കുമെന്നുള്ള മോദിയുടെ പ്രഖ്യാപനത്തില്‍ സ്‌റ്റാലിന്‍ സംശയം പ്രകടിപ്പിച്ചു. മുമ്പ് പറഞ്ഞ പല കഥകളും ഇന്നും പഴങ്കഥകളായി അവശേഷിക്കുന്നു. പത്ത് വര്‍ഷത്തോടടുക്കുന്ന ബിജെപി ഭരണത്തില്‍ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഗുജറാത്ത് മോഡലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന നരേന്ദ്രമോദി മോഡൽ, ഇപ്പോൾ തങ്ങളുടേതെന്ന് വിളിക്കാൻ കാര്യമായ മോഡലുകളില്ലാതെ അവസാനിക്കാൻ പോവുകയാണെന്നും സ്‌റ്റാലിന്‍ പരിഹസിച്ചു.

ഇത് ആരുടെ സര്‍ക്കാര്‍:രാജ്യത്തിന്‍റെ മുഴുവൻ ക്ഷേമവും ചുരുക്കം ചിലരുടെ ക്ഷേമമായി ചുരുങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ നിലവില്‍ സ്വകാര്യവൽക്കരിക്കപ്പെട്ടു. ഇന്ത്യയിലെമ്പാടുമുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യ സംഘടനകളുടെ കൈകളിലേക്ക് പോകുകയാണെന്നും, പൊതുമേഖലയെ 'സർക്കാരിന്‍റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക്' കൈമാറാൻ അധികാര ദുർവിനിയോഗം നടത്തിയെന്നും സ്‌റ്റാലിന്‍ രൂക്ഷ വിമര്‍ശനവുമുന്നയിച്ചു.

ABOUT THE AUTHOR

...view details