എംകെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - MK Stalin
തമിഴ്‌നാട് കൊളത്തൂരില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുന്നത്.
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊളത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ മത്സരിക്കുന്നത്. തമിഴ്‌നാട് നിയമസഭയിലേക്ക് ഇത് ഒന്‍പതാം തവണയാണ് സ്റ്റാലിന്‍ ജനവിധി തേടുന്നത്. പത്രികാ സമര്‍പ്പണത്തിന് ശേഷം എം.കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.