ശ്രീനഗർ (ജമ്മു കശ്‌മീർ):കശ്‌മീർ വിമാനത്താവളത്തിൽ ലോക സുന്ദരിയ്‌ക്ക് വൻ വരവേൽപ്പ്. അന്താരാഷ്ട്ര സൗന്ദര്യമത്സര ജേതാവും നിലവിലെ ലോകസുന്ദരിയുമായ കരോലിന ബിലാവ്‌സ്‌ക (karolina Bileawaska) തിങ്കളാഴ്‌ച(ഓഗസ്റ്റ് 28) കശ്‌മീരിലെത്തി. മിസ് വേൾഡ് ഇന്ത്യ സിനി ഷെട്ടി, മിസ് വേൾഡ് അമേരിക്ക ശ്രീ സൈനി, മിസ് വേൾഡ് ഇംഗ്ലണ്ട്, ജെസീക്ക ഗാഗൻ, മിസ് വേൾഡ് കരീബിയൻ ആമി പെന മിസ് വേൾഡ് ഓർഗനൈസേഷന്‍റെ ചെയർപേഴ്‌സണും സിഇഒയുമായ ജൂലിയ മോർലി എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന മിസ് വേൾഡ് (miss world) 2023ന്‍റെ 71ാമത് പതിപ്പിന്‍റെ ഭാഗമായാണ് കരോലീന കശ്‌മീരിലെത്തിയതെന്ന് മുബൈ വുമൺ എംപവർമെന്‍റ് ഓർഗനൈസേഷന്‍റെ (Mumbai women empowerment organization) പ്രസിഡന്‍റ് റൂബി നേഗൽ (Rubi negal) പറഞ്ഞു. ആറ് തവണ ലോക സുന്ദരി പട്ടം നേടിയ ഇന്ത്യ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മത്സരത്തിനു ആതിഥേയത്വം വഹിക്കുന്നത്. 1996ൽ ആണ് ഇന്ത്യ അവസാനമായി മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
ഇന്ത്യയിലെ പിഎംഇ (PME) എന്‍റർടെയ്‌ന്‍മെന്‍റും ജെ ആൻഡ് കെ ടൂറിസം (J and K) പ്രസിഡന്‍റ് ജമീൽ സയ്‌ദിയുമായി ചേർന്നാണ് ഇത്തവണ മിസ് വേൾഡ് മത്സരം സംഘടിപ്പിക്കുന്നത്. ജി 20 (G 20) വർക്കിങ് യോഗത്തിന് ശേഷമാണ് മിസ് വേൾഡ് മത്സരത്തിന്‍റെ മുന്നോടിയായി നടക്കുന്ന പ്രീ ഇവന്‍റ് ടുർ നടക്കുകയുള്ളു എന്ന് ജമ്മു കാശ്‌മീരിലെ ടൂറിസം അഡ്‌മിനിസ്‌ട്രേഷൻ സെക്രട്ടറി (tourism administration secretary) സയ്യ്ദ് ആബിദ് റഷീദ് ഷാ പറഞ്ഞു.
മിസ് വേൾഡ് ഓർഗനൈസേഷൻ പ്രസിഡന്‍റും സിഇഒയുമായ ജൂലിയ എറിക് മോർലിയ്‌ക്കൊപ്പം ബിലാവ്‌സ്‌കയുടെ ജമ്മു കശ്‌മീർ സന്ദർശനം സൗന്ദര്യത്തിനും കലാപരവും സാംസ്‌കാരികവുമായ കൈമാറ്റത്തിനും അവസരമൊരുക്കും, സെക്രട്ടറി സയ്യ്ദ് ആബിദ് റഷീദ് ഷാ പറഞ്ഞു. ലഫ്.ഗവർണർ മനോജ് സിൻഹയെ കണ്ടു. ഔദ്യോഗിക സന്ദർശനത്തിന് ശേഷം മിസ് വേൾഡ് അമേരിക്ക ശ്രീ സൈനി, മിസ് വേൾഡ് ഇംഗ്ലണ്ട് ജെസീക്ക ഗാഗ്നൺ, മിസ് ഏഷ്യ പ്രിസില്ല കാർല സ്പോട്രി-ഉലെസ് എന്നിവർ ദാൽ തടാകത്തിൽ ബോട്ട് സവാരി നടത്തി.
ജി20 കൂട്ടായ്‌മ വഴി ജമ്മു കാശ്‌മീരിലെ വിനോദ സഞ്ചാര മേഖല കൂടുതൽ വികസിക്കുമെന്നും ഇതിനായി ദേശീയ, അന്തർദേശീയ പരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നും കഴിഞ്ഞ 33 വർഷത്തിനിടയിൽ കശ്‌മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ നിരക്ക് കൂടുകയാണെന്നും. മിസ് വേൾഡ് മത്സരത്തിലൂടെ കാശ്‌മീരിന്‍റെ സൗന്ദര്യം ലോകം തിരിച്ചറിയാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഷാ പറഞ്ഞു. ഇതിനായി ഗവൺമെന്‍റ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.