മുംബൈ:ബോംബെ ഹൈക്കോടതിയിലെ നാഗ്‌പൂർ ബെഞ്ച് അഡീഷണൽ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു. വസ്‌ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്‌താവിച്ച ജഡ്‌ജിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി.
പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു - പോക്‌സോ കേസ്
ജഡ്‌ജിയുടെ വിവാദ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ജഡ്‌ജിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു.
പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു
വിവാദ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജഡ്‌ജി രാജിവച്ചത്. അഡീഷൽ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യാത്തതിനാൽ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു.
ALSO READ:ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു