ഉന്നാവോ (ഉത്തർപ്രദേശ്):വീട്ടിലെ പെഡസ്‌റ്റല്‍ ഫാനിന്‍റെ വയർ അബദ്ധത്തിൽ തൊട്ടതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. മായങ്ക് (9), സഹോദരൻ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാൻഷി (8), മാൻസി (5) എന്നിവരാണ് ഞായറാഴ്‌ച മരിച്ചത്.
ഉത്തർപ്രദേശിൽ വൈദ്യുതാഘാതമേറ്റ് 4 കരുന്നുകള്‍ക്ക് ദാരുണാന്ത്യം - touched a naked wire of a pedestal fan
Four minor siblings electrocute: വീട്ടിലെ പെഡസ്‌റ്റല്‍ ഫാനില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്. അപകട സമയത്ത് രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. പത്ത് വയസിനു താഴെ പ്രായമുള്ള 4 കുട്ടികളാണ് മരിച്ചത്.
Four Minors Electrocuted
By PTI
Published : Nov 19, 2023, 9:54 PM IST
സംഭവസമയത്ത് അവരുടെ മാതാപിതാക്കൾ വീടിന് പുറത്തായിരുന്നുവെന്നും ഞങ്ങളുടെ പിന്തുണ രക്ഷിതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും സർക്കിൾ ഓഫിസർ (സിഒ) അശുതോഷ് കുമാർ പറഞ്ഞു. ഈ ദുഃഖസമയത്ത് ഭരണകൂടം കുടുംബത്തോടൊപ്പമുണ്ടെന്നും ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.