ലക്‌നൗ:പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടികൾ. യുപിയിലെ ബറേലിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന മനോജ് ദയാൽ ( 32) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാൾ നോയിഡയിൽ ജോലി ചെയ്യുകയായിരുന്നു.
പിതാവിന്‍റെ ആത്മഹത്യ; മൃതദേഹത്തിനൊപ്പം കുട്ടികൾ കഴിഞ്ഞത് മൂന്ന് ദിവസം - ബറേലി
മനോജ് ദയാൽ (32) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവിന്‍റെ ആത്മഹത്യ; മൃതദേഹത്തിനൊപ്പം കുട്ടികൾ കഴിഞ്ഞത് മൂന്ന് ദിവസം
ഭക്ഷണം ആവശ്യപ്പെട്ട് കുട്ടികൾ അയൽവാസിയുടെ വീട്ടിൽ പോവുകയും അവർക്ക് വിശക്കുന്നുവെന്നും അവരുടെ പിതാവ് അവരോട് സംസാരിക്കുന്നില്ലെന്നും അയൽക്കാരനെ അറിയിച്ചു. തുടർന്നാണ് മരണവിവരം പ്രദേശവാസികൾ അറിയുന്നത്. ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് ബറേലി എസ്പി രോഹിത് സിംഗ് സജ്‌വാന്‍ പറഞ്ഞു.
Also read:ഹിന്ദു വിവാഹ നിയമത്തിന് വിരുദ്ധം ; ലിവിങ് ടുഗെദർ ദമ്പതികളുടെ ഹര്‍ജി തള്ളി കോടതി