കേരളം

kerala

ETV Bharat / bharat

ബാലികയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി: പിതാവിന്‍റെ സുഹൃത്ത് പിടിയില്‍ - പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു

ബിഹാറിലെ ഭോജ്‌പൂരിലാണ് ക്രൂര പീഡനവും കൊലപാതകവും നടന്നത്. സംഭവത്തിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി

Minor girl raped  bihar rape case  crime news latset  പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി

By

Published : Mar 26, 2022, 10:02 PM IST

പട്‌ന: ബിഹാറിലെ ഭോജ്‌പൂരിൽ ബാലികയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായ നന്ദ്ജി മുസാഹർ ആണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

കഴിഞ്ഞ ആഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ മുസാഹറും സുഹൃത്തുകളും ചേർന്ന് കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പീഡനത്തിൽ മരിച്ച പെണ്‍കുട്ടിയെ ഇയാളും സുഹൃത്തുകളും ചേർന്ന് വീടിനടുത്തുള്ള ചതുപ്പ് നിലത്തിൽ കുഴിച്ചുമൂടി.

പെണ്‍കുട്ടിയെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുസാഹർ പിടിയിലായത്. പെണ്‍കുട്ടിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് നിഷേധിച്ച മുസാഹറിന്‍റെ ഭാര്യ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

ഇതോടെയാണ് പ്രതി കുടങ്ങിയത്. സംഭവത്തിന് ശേഷം ഭയന്ന് വീട് വിട്ടുപോയിരുന്നതായും മുസാഹറിന്‍റെ ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ സുഹൃത്തുകളായ ഗോൾക മുസാഹർ, വികാസ് മുസാഹർ, ചൈത് മുസാഹർ, ദേദാ മുസാഹർ, മുഖ്‌താർ മുസാഹർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

ALSO READ ഒട്ടോറിക്ഷ യാത്രയ്‌ക്കിടെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ABOUT THE AUTHOR

...view details