കേരളം

kerala

ETV Bharat / bharat

മതപരിവര്‍ത്തനം നടത്താന്‍ കാമുകന്‍ നിരന്തരം നിര്‍ബന്ധിച്ചു; കൗമാരക്കാരി ആത്മഹത്യ ചെയ്‌തു - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

രണ്ട് വര്‍ഷം മുമ്പ് ഇരുവരും വിവാഹിതരായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്

minor girl  minor girl committed suicide  minor boy forced her to convert religion  convert religion  the kerala story  man stabbed girl  latest national news  latest news today  മത പരിവര്‍ത്തനംട  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു  ഇരുവരും വിവാഹിതരായിരുന്നു  നിരന്തരം സമ്മര്‍ദം ചെലുത്തി  മതപരിവര്‍ത്തനം  പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്  ദി കേരള സ്‌റ്റോറി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മത പരിവര്‍ത്തനം നടത്താന്‍ കാമുകന്‍ നിരന്തരം നിര്‍ബന്ധിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

By

Published : Jun 2, 2023, 6:46 PM IST

റാഞ്ചി:മതപരിവര്‍ത്തനം നടത്താന്‍ കാമുകന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ജാര്‍ഖണ്ഡിലെ ഖലാരി പ്രദേശത്ത് ബുധനാഴ്‌ച (31.05.202) രാത്രിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കൗമാരക്കാരനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.

പ്രതിയായ ആണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പ് തന്‍റെ മതം മറച്ചുവെച്ചുകൊണ്ട് റാഞ്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് തന്‍റെ മകളെ വിവാഹം ചെയ്‌തിരുന്നുവെന്ന് മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍, വിവാഹത്തിന് അല്‍പനാളുകള്‍ക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവരും സ്വന്തം വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കുകും ചെയ്‌തിരുന്നു.

നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പിതാവ്:ഇക്കഴിഞ്ഞ മെയ്‌ 31ന് ആണ്‍കുട്ടിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ മകള്‍ അസ്വസ്ഥയായിരിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്‌തപ്പോള്‍ മതപരിവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഇക്കാരണത്താലാണ് തന്‍റെ മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു. നിലവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞുള്ളത്.

പെണ്‍കുട്ടിയുടെ മൃതദേഹം റാഞ്ചിയിലെ റിംസില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചുവെന്ന് പൊലീസ് പറഞ്ഞു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമെ യഥാര്‍ഥ മരണകാരണം പുറത്തുപറയുവാനാകു. പ്രതിയായ ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഫോമിലേയ്‌ക്ക് അയക്കും.

പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്:ബിഹാറില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാമാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. ഡിഗ്ഗി പഞ്ചായത്തിലെ ബരിബേല സ്വദേശി ചന്ദന്‍കുമാര്‍ ആണ് പെണ്‍കുട്ടിയെ കഠാര കൊണ്ട് കുത്തിയത്. 12 തവണയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ചന്ദന്‍കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഡല്‍ഹിയില്‍ യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ബിഹാറിലെ സീതാമര്‍ഹിയിലും സമാനമായ സംഭവം നടന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെൺകുട്ടി ആദ്യം ചന്ദനെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് പെണ്‍കുട്ടിയെ കഠാര കൊണ്ട് ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ നില ഗുരുതരം:ആക്രമണത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്‌തു. സംഭവ സ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന മുൻ എംഎൽസി രാജ് കിഷോർ കുശ്‌വാഹയാണ് പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം പെണ്‍കുട്ടിയെ സീതാമർഹിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

മാരകമായ അഞ്ച് മുറിവുകളായിരുന്നു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് മാസം മുമ്പ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ചന്ദന്‍കുമാറുമായുള്ള വിവാഹം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേണ്ടെന്നുവച്ചത്. സംഭവത്തിന് ശേഷം കുടുംബവുമൊത്ത് നാടുവിട്ട യുവാവിനെ ഏഴ്‌ മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ABOUT THE AUTHOR

...view details