സിവാൻ (ഉത്തർപ്രദേശ്):ബന്ധുവിന് രാഖി കെട്ടാൻ പോയ 15കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പവൻ മാഞ്ചി, ദിനേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സിവാൻ ജില്ലയിലെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്.
ബന്ധുവിന് രാഖി കെട്ടാൻ പോയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു, രണ്ട് പേർ അറസ്റ്റിൽ - കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്‌തത്.
മുത്തശ്ശിയുടെ വീട്ടിൽ നിന്നും ബന്ധുവിന് രാഖി കെട്ടാൻ പോയ പെൺകുട്ടിയെ പ്രതികൾ ബലം പ്രയോഗിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സമീപത്ത് വാഹനം കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ സംഭവസ്ഥലത്ത് ഉപേക്ഷിച്ചിട്ട് കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടിയുടെ ബന്ധു ഭഗവാൻപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
മൂന്നാമനായ ഇമാമുദ്ദീൻ എന്നയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് അയച്ചു.