ബെംഗളുരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് സ്ത്രീകളുൾപ്പടെ ആറ് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. കേശവമൂർത്തി, റഫീഖ്, ശരത്ത്, സത്യരാജു, രാജേശ്വരി, കലാവതി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത് പെൺകുട്ടിയെ ബോധരഹിതയാക്കാൻ വേണ്ടി രാജേശ്വരി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും കേശവമൂർത്തി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് സംഭവം ആരോടും പറയരുതെന്ന് രാജേശ്വരി കുട്ടിയെ ഭീഷണിപ്പെടുത്തി.
Also Read: Paytm | 'പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുത്' ; പേടിഎമ്മിന് കൂച്ചുവിലങ്ങിടാന്‍ റിസര്‍വ് ബാങ്ക്
രണ്ട് ദിവസത്തിന് ശേഷം രാജേശ്വരി കുട്ടിയെ കലാവതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് നാല് ദിവസങ്ങളിലായി നിരവധി പേർ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയവരിൽ നിന്ന് സ്ത്രീകൾ പണം കൈപ്പറ്റിയിരുന്നു.
നാല് ദിവസത്തിന് ശേഷം ഗുരുതരമായ അസുഖത്തെ തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് പീഡനവിവരം പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ എച്ച്എസ്ആർ ലേഔട്ട് സ്‌റ്റേഷൻ പൊലീസിൽ പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ആറ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തു. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.