ജയ്‌പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവർക്കെതിെര പഹാരി പൊലീസ് കേസെടുത്തു.
രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി - കൂട്ടബലാത്സംഗം
അജ്ഞാത സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു
Minor Dalit girl was gang-raped in Rajastan
കഴിഞ്ഞ മാസം 31-ാം തിയതിയായിരുന്നു സംഭവം. അജ്ഞാത സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയെ സംഘം മർദിക്കുകയും തുടർന്ന് കാട്ടിലുപേക്ഷിച്ച് കടന്നുകളയുകയും ചെയ്‌തു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികൾക്കെതിരെ പോസ്‌കോ ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.