ജബല്‍പൂര്‍: മധ്യപ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ആണ്‍കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ജബൽപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഘുഗര ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്ന സഞ്ജു മറാവി (13), ആം സിങ് ദുർവേ (26) എന്നിവരാണ് മരിച്ചതെന്ന് കുണ്ഡം പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി.കെ മാര്‍കം പറഞ്ഞു.
മധ്യപ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക് - ട്രാക്ടര്‍ അപകടം
വാഹനത്തിലുണ്ടായിരുന്ന സഞ്ജു മറാവി (13), ആം സിങ് ദുർവേ (26) എന്നിവരാണ് മരിച്ചതെന്ന് കുണ്ഡം പൊലീസ് സ്റ്റേഷന്‍ എസ്.ഐ പി.കെ മാര്‍കം പറഞ്ഞു.
മധ്യപ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്
വാഹനത്തില്‍ 25 പേരോളം കയറിയിരുന്നു. വ്യാഴാഴ്ച പനഗർ തഹസിൽ ഗ്രാമത്തിൽ നടന്ന വിവാഹത്തിന് മുന്നോടിയായുള്ള ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം കുണ്ഡത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ കുണ്ഡത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.