ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സൈനിക മേധാവികൾ. സേനയ്ക്ക് യുവത്വം നൽകുന്നതിനുള്ള പുരോഗമന നടപടിയാണ് പദ്ധതി. അതിനാൽ പദ്ധതി നടപ്പാക്കുമെന്നും കര-വ്യോമ-നാവിക സേനകൾക്ക് വേണ്ടി അഡി.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി, എയർ മാർഷൽ എസ്.കെ ഝാ സംയുക്ത, വൈസ് അഡ്‌മിറൽ ദിനേശ് ത്രിപാഠി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഉയർന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആരോഗ്യ സംബന്ധമായ നിരവധി വെല്ലുവിളികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനാൽ സേനയിൽ യുവത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ സുരക്ഷയാണ് പ്രധാനമെന്നും സൈനിക കാര്യ വകുപ്പ് അഡി.സെക്രട്ടറി ലഫ്.ജനറൽ അനിൽ പുരി പറഞ്ഞു.
Also Read: അഗ്നിവീറിന്‍റെ ആദ്യ ബാച്ചിന്‍റെ രജിസ്‌ട്രേഷൻ പ്രഖ്യാപിച്ച് സേന ; പ്രതിഷേധക്കാര്‍ക്ക് അവസരം നല്‍കില്ലെന്ന് എയര്‍ മാര്‍ഷല്‍
സേനയിൽ അഭിനിവേശത്തിന്‍റെയും ബോധ്യത്തിന്‍റെയും സമ്മിശ്രമാണ് ഉണ്ടായിരിക്കേണ്ടത്. അതിനാലാണ് പ്രായപരിധി കുറയ്ക്കാൻ തീരുമാനിച്ചത്. നിലവിൽ 32ആണ് സൈന്യത്തിന്‍റെ ശരാശരി പ്രായം. കാർഗിൽ റിവ്യൂ കമ്മിറ്റിയുടേയും അരുൺ സിങ് കമ്മിറ്റി റിപ്പോർട്ടിന്‍റെയും ശുപാർശകൾ പ്രകാരമാണ് ഇത് കുറയ്ക്കാൻ തീരുമാനിച്ചതെന്നും അനിൽ പുരി വ്യക്തമാക്കി.
സൈനിക പരിഷ്‌കാരത്തിന്‍റെ ഭാഗമായി 33 വർഷമായി പദ്ധതി ചർച്ചയിലുണ്ട്. ഈ പരിഷ്‌കാരത്തിലൂടെ യുവത്വവും അനുഭവപരിചയവും സേനയിൽ പ്രയോജനപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ മിക്ക ജവാന്മാരും അവരുടെ 30കളിലുള്ളവരാണ്. ഉദ്യോഗസ്ഥർക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ വൈകിയാണ് ഇപ്പോൾ കമാൻഡ് ലഭിക്കുന്നതെന്നും അനില്‍ പുരി കൂട്ടിച്ചേര്‍ത്തു.