കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക് - കശ്‌മീര്‍ അശാന്തിയിലേക്ക്

Militants Attacked An Army Vehicle In Poonch: ജമ്മു കശ്‌മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Militants attacked an army vehicle in Poonch  militants attack jammu kashmir  Vehicle In Poonch  jammu and kashmir  army truck ambush  terrorist fired at the army truck  three soldiers injured  ഭീകരാക്രമണം  പൂഞ്ചില്‍ വീണ്ടും തീവ്രവാദി ആക്രമണം  കശ്‌മീര്‍ അശാന്തിയിലേക്ക്
Militants Attacked An Army Vehicle In Poonch

By ETV Bharat Kerala Team

Published : Dec 21, 2023, 6:35 PM IST

Updated : Dec 21, 2023, 10:49 PM IST

ശ്രീനഗര്‍ :ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീര മൃത്യു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ദേരാ കി ഗലിയിലാണ് സൈനിക ട്രക്കുകള്‍ക്ക് നേരെ ആക്രമണം നടന്നത്(Militants Attacked An Army Vehicle In Poonch). ആക്രമണത്തെത്തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു. കൂടുതല്‍ സൈനികരും സ്ഥലത്തെത്തി. സ്ഥലത്ത് വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ പൂഞ്ച് മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകര ആക്രമണമാണിത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ രണ്ട് ആര്‍മി ക്യാപ്റ്റന്‍മാര്‍ അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രജൗരിയിലെ കലാക്കോട്ടെ മേഖലയില്‍ ഭീകരവിരുദ്ധ നീക്കത്തിനിടെയായിരുന്നു അഞ്ചു സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്.

Last Updated : Dec 21, 2023, 10:49 PM IST

ABOUT THE AUTHOR

...view details