മൈസൂർ :കന്നട നടൻ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ നാല് ബാർ-ഹെഡഡ് ഗൂസ് ഇനത്തിലുള്ള ദേശാടനപക്ഷികളെ പിടികൂടി. വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാരോപിച്ചാണ് നടപടി. ദർശൻ ഉൾപ്പടെ 3 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മൈസൂർ-ടി നരസീപുര റോഡിലെ ഫാം ഹൗസിൽ വെള്ളിയാഴ്ച (ജനുവരി 20) രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഫാം ഹൗസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി നടന്റെ ഫാം ഹൗസ് ആണെന്ന് ഉറപ്പിച്ചശേഷം വെള്ളിയാഴ്ച വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. നിയമവിരുദ്ധമായി ഇവിടെ ബാർ-ഹെഡഡ് ഗൂസ് പക്ഷികളെ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയും നാലെണ്ണത്തിനെയും പിടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടനും കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഫോറസ്റ്റ് ഓഫിസർ ഭാസ്കർ അറിയിച്ചു.