മുംബൈ: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികളാണെന്ന് രാജ് താക്കറെ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ മൂലമാണ് കഴിഞ്ഞ ആഴ്‌ചകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതെന്ന് രാജ് താക്കറെ പറഞ്ഞു. ആവശ്യമായ കൊവിഡ് പരിശോധന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ നിന്നാണ് ഈ തൊഴിലാളികൾ വരുന്നതെന്നും ഇന്ത്യയിലെ തന്നെ വലിയ നഗരങ്ങളിലൊന്നായ മഹാരാഷ്‌ട്രയിലേക്ക് വരുന്ന തൊഴിലാളികളിൽ വർധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ലോക്ക്ഡൗൺ സമയത്ത് അതിഥി തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും എന്നാൽ ഇത് നടപ്പായില്ല.
മഹാരാഷ്‌ട്രയിൽ കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികളാണെന്ന് രാജ് താക്കറെ - കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികൾ
കഴിഞ്ഞ തവണ ലോക്ക്ഡൗൺ സമയത്ത് അതിഥി തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും എന്നാൽ ഇത് നടപ്പായില്ലെന്നും രാജ് താക്കറെ പറഞ്ഞു.
എല്ലാ ഷോപ്പുകളും രണ്ട് മുതൽ മൂന്ന് ദിവസം വരെ തുറന്നു പ്രവർത്തിക്കണമെന്ന് മഹാരാഷ്ട്ര നവ്‌നിമാൻ സേന പ്രസിഡന്‍റ് രാജ് താക്കറെ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ അവശ്യ സേവനങ്ങളും മെഡിക്കൽ ഷോപ്പുകൾ, പച്ചക്കറി കടകൾ ഒഴികെയുള്ള എല്ലാ കടകളും ഏപ്രിൽ 30 വരെ തുറക്കരുതെന്നാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ്. നിയന്ത്രണങ്ങളുടെ സമയത്ത് കടകൾ തുറക്കാൻ അനുവദിക്കില്ലെങ്കിലും ഉൽപ്പാദനം അനുവദിക്കുമെന്ന് പറയുന്ന സർക്കാർ ഉത്തരവിലെ ലോജിക്ക് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.