കേരളം

kerala

ETV Bharat / bharat

"ഫ്രീ ആയിട്ട് സാമ്പാര്‍ കൊടുത്തില്ല"; ഹോട്ടലിന് അയ്യായിരം രൂപ ഫൈനടിച്ച് പൊലീസ് - ഫ്രീ സാമ്പാര്‍

തമിഴ്‌നാട് കാഞ്ചീപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം

Hotel fined Rs.5000 for not giving sambar free of cost  Complaint against police  kanchipuram sambar story  തമിഴ്‌നാട് പൊലീസ്  ഫ്രീ സാമ്പാര്‍  കൈക്കൂലിക്കേസ്
"ഫ്രീ ആയിട്ട് സാമ്പാര്‍ കൊടുത്തില്ല"; ഹോട്ടലിന് അയ്യായിരം രൂപ ഫൈനടിച്ച് പൊലീസ്

By

Published : Apr 14, 2021, 12:40 AM IST

ചെന്നൈ: സൗജന്യമായി സാമ്പാര്‍ കൊടുക്കാൻ വിസമ്മതിച്ച ഹോട്ടലുടമയ്‌ക്ക് അയ്യായിരം രൂപ ഫൈനടിച്ച് പൊലീസുകാരൻ. കാഞ്ചീപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം. വെള്ളിയാഴ്‌ച ഹോട്ടലിലെത്തി സാമ്പാര്‍ ആവശ്യപ്പെട്ട പണം കൊടുക്കാൻ തയാറായില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കത്തിലായി. പിന്നാലെ പൊലീസുകാരൻ മടങ്ങി. പിറ്റേ ദിവസം ഹോട്ടലിലെത്തിയ സ്ഥലം എസ്‌.ഐ രാജമാണിക്യം ഹോട്ടലില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് 5000 രൂപ ഫൈൻ അടിക്കുകയായിരുന്നു. വെള്ളിയാഴ്‌ച സൗജന്യമായി സാമ്പാര്‍ ചോദിച്ച പൊലീസുകാരനും എസ്‌ഐക്ക് ഒപ്പമുണ്ടായിരുന്നു. പിന്നാലെയാണ് വിഷയം ചൂണ്ടിക്കാട്ടി ഹോട്ടലുടമ എസ്‌.പിക്ക് പരാതി നല്‍കിയത്.

ABOUT THE AUTHOR

...view details