ഹൈദരാബാദില്‍ മധ്യവയസ്‌കയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൂന്ന് പേര്‍ പിടിയില്‍
ഇക്കഴിഞ്ഞ മൂന്നാം തീയ്യതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പ്രതികളില്‍ ഒരാള്‍ കൗണ്‍സിലര്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
ഹൈദരാബാദ്:മധ്യവയസ്‌കയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വനിതയുമായി ബന്ധമുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ കൗണ്‍സിലര്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നവംബര്‍ മൂന്നിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. നഗരത്തിലെ ഹോട്ടലില്‍ വെച്ച് മദ്യപിച്ച മൂന്നംഗ സംഘം മധ്യവയസ്‌കയെ വീട്ടില്‍ നിന്നും വലിച്ചിറക്കി നഗരപ്രാന്തത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ തലക്കേറ്റ പരിക്കാണ് മരണ കാരണം. മധ്യവയസ്‌കയുടെ ബന്ധുക്കളുടെ പരാതി പ്രകാരം കൊലപാതകം ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.