ജയ്‌പൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏർപ്പെട്ടിരിക്കുന്ന 237 കരാർ തൊഴിലാളികൾക്ക് ഒറ്റത്തവണ സ്ഥലം മാറ്റം അനുവദിച്ച് രാജസ്ഥാൻ സർക്കാർ. ഇതു സംബന്ധിച്ച നിർദേശം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അംഗീകരിച്ചു. വിദൂര ജില്ലകളിൽ ദീർഘകാലം ജോലി ചെയ്ത കരാർ ജീവനക്കാർക്ക് അവരുടെ സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.
രാജസ്ഥാനില്‍ എൻആർജിഎ കരാർ തൊഴിലാളികള്‍ക്ക് സ്ഥലംമാറാന്‍ അവസരം
ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, ജൂനിയർ ടെക്‌നിക്കല്‍ അസിസ്റ്റന്‍റുമാർ, കോഡിനേറ്റർമാർ എന്നിവര്‍ ഉള്‍പ്പെട്ട കരാർ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.
മഹാത്മാഗാന്ധി എൻആർജിഎ കരാർ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിച്ച് രാജസ്ഥാൻ സർക്കാർ
ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്‍റുമാർ, കോഡിനേറ്റർമാർ എന്നിവരുൾപ്പെടെയുള്ള കരാർ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്‍റ് ഗ്യാരണ്ടി ആക്ട് (എംജിഎൻആർജിഎ) പ്രകാരം ജോലി ചെയ്യുന്ന അവിദഗ്ദ്ധ തൊഴിലാളികൾക്ക് ചുമതലയിൽ ഇളവ് നൽകുന്നത് സംബന്ധിച്ച മറ്റൊരു നിർദ്ദേശവും മുഖ്യമന്ത്രി അംഗീകരിച്ചു. മാൽവിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറിന്‍റെ നടപടി.