കേരളം

kerala

ETV Bharat / bharat

യുവാവിനെ വളഞ്ഞിട്ട് അടിച്ചുകൊന്ന് അക്രമികള്‍ ; നടുക്കുന്ന ദൃശ്യം പുറത്ത്

ഹിസാര്‍ സ്വദേശിയായ വികാസാണ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ജയിലില്‍ കഴിഞ്ഞിരുന്ന വികാസ് 10 ദിവസം മുന്‍പാണ് പരോളിലിറങ്ങിയത്

By

Published : Aug 3, 2022, 9:30 PM IST

Hansi Murder cctv  youth murdered by goons in hisar  mercilessly beat up a man in hisar haryana  mercilessly beat up a man in hisar haryana cctv footage  ഹരിയാനയിലെ ഹിസാറില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി  ഹിസാര്‍ കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യം  കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യം  മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യം
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വളഞ്ഞിട്ട് മര്‍ദിച്ചു ; യുവാവിന് ദാരുണാന്ത്യം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹിസാർ (ഹരിയാന) :വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഹന്‍സി മേഖലയില്‍ ചൊവ്വാഴ്‌ച (02.08.2022) ആണ് സംഭവം. സംഭവത്തില്‍, ജയിലില്‍ നിന്ന് 10 ദിവസം മുന്‍പ് പരോളില്‍ ഇറങ്ങിയ വികാസ് ആണ് മരിച്ചത്.

മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആയുധങ്ങളുമായി അക്രമി സംഘം വീട്ടിലേക്ക് കയറി വരികയും വികാസിനെ മര്‍ദിക്കുകയും ചെയ്‌തു. രക്ഷപ്പെടാനായി ഇറങ്ങിയോടിയപ്പോള്‍ പിന്നാലെയെത്തിയ സംഘം തെരുവില്‍ വികാസിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമി സംഘത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. വികാസും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. കൊലപാതകശ്രമം ഉൾപ്പടെ 21 കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details