എറണാകുളം : മത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പല്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. കൊച്ചി പുറം കടലിലാണ് സംഭവം. കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്കുകപ്പല്‍ ഇടിക്കുകയായിരുന്നു.
മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു ; 4 പേർക്ക് പരിക്ക്
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കൊച്ചി പുറം കടലിൽ വച്ച് മലേഷ്യന്‍ ചരക്കുകപ്പല്‍ ഇടിച്ചത്
മത്സ്യബന്ധന ബോട്ടിൽ ചരക്ക് കപ്പലിടിച്ചു; 4 പേർക്ക് പരിക്ക്
ഇന്ന് രാവിലെ 5.30നാണ് കപ്പൽ ഇടിച്ചത്. 11 ഉത്തരേന്ത്യക്കാരും രണ്ട് തമിഴ്‌നാട് സ്വദേശികളും ഉൾപ്പടെ 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബേപ്പൂര്‍ സ്വദേശി അലി അക്ബറിന്‍റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടിലാണ് ചരക്ക് കപ്പല്‍ ഇടിച്ചത്.
ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചതെന്ന് കോസ്‌റ്റൽ പൊലീസ് പറഞ്ഞു. ബോട്ടിൽ ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. സംഭവത്തിൽ ഫോർട്ടുകൊച്ചി കോസ്‌റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു.