ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റുമായ മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ. ഷോപിയാനിൽ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കശ്‌മീരി പണ്ഡിറ്റിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മെഹബൂബയെ വീട്ടുതടങ്കലിലാക്കിയത്. മെഹബൂബ തന്നെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ; നടപടി ഷോപിയാൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ - മെഹബൂബ മുഫ്‌തിയെ വീട്ടുതടങ്കലിലാക്കി
മെഹബൂബ തന്നെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയ കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.
ഷോപിയാനിൽ ആക്രമിക്കപ്പെട്ട കശ്‌മീരി പണ്ഡിറ്റിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് എന്നെ വീട്ടുതടങ്കലിലാക്കിയത്. കശ്‌മീരി മുഖ്യധാരയെയും മുസ്‌ലിങ്ങളെയും കുറിച്ച് ഇന്ത്യൻ സർക്കാർ വ്യാജ പ്രചരണം നടത്തുകയാണ്. കശ്‌മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തിന് സർക്കാരാണ് ഉത്തരവാദികൾ, മെഹബൂബ ആരോപിച്ചു.
ഏപ്രിൽ 4നാണ് ഷോപ്പിയാനിലെ ചോതിപോര ഗ്രാമത്തിൽ പണ്ഡിറ്റ് സമുദായത്തിൽപ്പെട്ട ബൽജി എന്ന സോനു കുമാറിനെ അജ്ഞാതരായ തോക്കുധാരികൾ വെടിവെച്ച് പരിക്കേൽപ്പിച്ചത്. ആർമിയുടെ ബേസ് ഹോസ്‌പിറ്റലിലേക്ക് മാറ്റിയ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.