കേരളം

kerala

ETV Bharat / bharat

മെഹബൂബ മുഫ്‌തി വീണ്ടും വീട്ടുതടങ്കലിൽ - മെഹബൂബ മുഫ്‌തി ട്വീറ്റ്

ഷോപിയാനിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്‌മീരി പണ്ഡിറ്റ് സുനിൽ കുമാർ ഭട്ടിന്‍റെ കുടുംബത്തെ സന്ദർശിക്കുന്നത് തടയാനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മെഹബൂബ മുഫ്‌തി

Mehbooba Mufti  Mehbooba Mufti placed under house arrest  Mehbooba Mufti tweet  മെഹബൂബ മുഫ്‌തി വീണ്ടും വീട്ടുതടങ്കലിൽ  മെഹബൂബ മുഫ്‌തി  മെഹബൂബ മുഫ്‌തി ട്വീറ്റ്  കശ്‌മീരി പണ്ഡിറ്റ് സുനിൽ കുമാർ ഭട്ട്
മെഹബൂബ മുഫ്‌തി വീണ്ടും വീട്ടുതടങ്കലിൽ

By

Published : Aug 21, 2022, 4:41 PM IST

ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി വീണ്ടും വീട്ടുതടങ്കലിൽ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ മെഹബൂബ മുഫ്‌തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുപ്‌കർ പ്രദേശത്തെ തന്‍റെ വസതിയുടെ പൂട്ടിയ ഗേറ്റുകളുടെയും പുറത്ത് പാർക്ക് ചെയ്‌തിരിക്കുന്ന സിആർപിഎഫ് വാഹനത്തിന്‍റെയും ചിത്രങ്ങൾ സഹിതമായിരുന്നു മുഫ്‌തിയുടെ ട്വീറ്റ്.

അതേസമയം ഷോപിയാനിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്‌മീരി പണ്ഡിറ്റ് സുനിൽ കുമാർ ഭട്ടിന്‍റെ കുടുംബത്തെ സന്ദർശിക്കുന്നത് തടയാനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ നയങ്ങളാണ് കശ്‌മീരി പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും മുഫ്‌തി ആരോപിച്ചു.

കശ്‌മീരി പണ്ഡിറ്റുകളെ ദുരവസ്ഥയിലേക്ക് തള്ളിവിടുക എന്നതാണ് സർക്കാരിന്‍റെ ആഗ്രഹം. കാരണം അവരുടെ ദയനീയമായ നയങ്ങൾ പലായനം ചെയ്യരുതെന്ന് തീരുമാനിച്ചവരെ നിർഭാഗ്യകരമായ ലക്ഷ്യത്തോടെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചു. മുഖ്യധാരയിൽ ഞങ്ങളെ അവരുടെ ശത്രുവായി ഉയർത്തിക്കാട്ടുന്നതിന്‍റെ ഭാഗമായാണ് എന്നെ വീട്ടുതടങ്കലിലാക്കിയത്, മുഫ്‌തി ട്വീറ്റ് ചെയ്‌തു.

സുനിൽ കുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കാനുള്ള എന്‍റെ ശ്രമം ഭരണകൂടം തടഞ്ഞിരിക്കുകയാണ്. ഇവിടുത്ത എല്ലാ മുക്കും മൂലയും അവർ സന്ദർശിക്കുമ്പോഴാണ് സുരക്ഷയ്‌ക്കെന്ന പേരിൽ ഞങ്ങളെ പൂട്ടിയിടുന്നത്, മുഫ്‌തി ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details