കേരളം

kerala

ETV Bharat / bharat

'രാഹുലിനൊപ്പമുള്ള യാത്ര മികച്ച അനുഭവം'; ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മെഹബൂബ മുഫ്‌തി - ഉമർ അബ്‌ദുല്ല

ജമ്മു കശ്‌മീരിലെ അവന്തിപ്പോരയിൽ നിന്നാണ് മെഹബൂബ മുഫ്‌തിയും മകൾ ഇൽജിത മുഫ്‌തിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്.

Mehbooba Mufti  Iltija Mufti  Bharat Jodo Yatra  Jammu and Kashmir  Pulwama district  Rahul Gandhi  Awantipora  Priyanka Gandhi Vadra  ശ്രീനഗർ  ജമ്മു കശ്‌മീർ  മെഹബൂബ മുഫ്‌തി  ഭാരത് ജോഡോ യാത്ര  അവാന്തിപ്പോര  ഇൽജിത മുഫ്‌തി  ഉമർ അബ്‌ദുല്ല  പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി നേതാവ്
മെഹബൂബ മുഫ്‌തി

By

Published : Jan 28, 2023, 7:18 PM IST

ശ്രീനഗർ :രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്‌തി. ജമ്മു കശ്‌മീരിലെ അവന്തിപ്പോരയിൽ നിന്നാണ് മെഹബൂബ മുഫ്‌തി യാത്രയുടെ ഭാഗമായത്. മെഹബൂബ മുഫ്‌തിയോടൊപ്പം മകൾ ഇൽജിത മുഫ്‌തിയും യാത്രയുടെ ഒപ്പം ചേർന്നു.

'രാഹുൽ ഗാന്ധിയുടെ യാത്ര കശ്‌മീരിൽ നവോന്മേഷമാണ് പകരുന്നത്. 2019 നുശേഷം ആദ്യമായാണ് കശ്‌മീർ ജനത കൂട്ടത്തോടെ വീടിന് പുറത്തേക്ക് ഇറങ്ങുന്നത്. അദ്ദേഹത്തോടൊപ്പമുള്ള യാത്ര വേറിട്ട അനുഭവമായിരുന്നു' എന്നാണ് യാത്രയിൽ പങ്കെടുത്തശേഷം മെഹബൂബ മുഫ്‌തി ട്വിറ്ററിൽ കുറിച്ചത്. ലെത്പോരയിൽ നിന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ചേർന്നത്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്‌ദുല്ലയും യാത്രയിൽ പങ്കെടുത്തിരുന്നു.

സുരക്ഷ പ്രശ്‌നത്തെ തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുൽവാമയിലെ അവന്തിപ്പോരയിൽ നിന്നാണ് ഇന്ന് പുനഃരാരംഭിച്ചത്. എന്നാൽ യാത്രക്ക് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കശ്‌മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്നതിന് മുൻപ് പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്‌സ് ഇന്‍റർനാഷണൽ സ്‌കൂളിന് സമീപത്താണ് ഇന്ന് യാത്ര അവസാനിപ്പിക്കുന്നത്.

അതേസമയം, ജമ്മു കശ്‌മീരിൽ നടക്കുന്ന ഭാരത് ജോഡോ യാത്രക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

ABOUT THE AUTHOR

...view details