ശ്രീനഗർ: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ ഗുപ്കർ സഖ്യം ശ്രമിക്കുന്നതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രം ഭരണഘടനയെ അവഹേളിക്കുകയാണെന്നും അവർ ആരോപിച്ചു. തന്‍റെ പാർട്ടിയുടെ പോരാട്ടം രാജ്യത്തെ ജനങ്ങൾക്കെതിരെയല്ല, പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ അപമാനിച്ച ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരെയാണെന്നും അവർ പറഞ്ഞു. പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) രൂപീകരിച്ചത് ഭരണകക്ഷിയെ നിരാശയിലാഴ്ത്തിയതായും അതിനാലാണ് അടുത്തിടെ ചില നേതാക്കളെ ജയിലിലടച്ചതെന്നും മെഹ്ബൂബ ആരോപിച്ചു.
കേന്ദ്രം ഭരണഘടനയെ അവഹേളിക്കുന്നുവെന്ന് മെഹ്ബൂബ മുഫ്തി - ജമ്മു കശ്മീർ വാർത്തകൾ
പിഎജിഡിയുടെ പോരാട്ടം രാജ്യത്തെ ജനങ്ങൾക്കെതിരെയല്ലെന്നും പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ അപമാനിച്ച കേന്ദ്ര സർക്കാരിനെതിരെയാണെന്നും മെഹ്ബൂബ മുഫ്തി
കേന്ദ്രം ഭരണഘടനയെ അവഹേളിക്കുന്നുവെന്ന് മെഹ്ബൂബ
ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കർഷക നിയമങ്ങള്‍ പാസാക്കിയതിനെതിരെയും മുഫ്തി നയം വ്യക്തമാക്കി. നിയമങ്ങൾ കർഷകർ അംഗീകരിക്കുന്നില്ലെങ്കിൽ, അവ അവർക്ക് പ്രയോജനകരമാകുമോ എന്നും മുഫ്തി ചോദിച്ചു. ആളുകൾക്ക് സ്വീകാര്യമല്ലാത്ത നിയമങ്ങൾ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്‍റെ ഭരണഘടനയെ അവഹേളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മെഹ്ബൂബ മുഫ്തി കൂട്ടിചേർത്തു.