ഷില്ലോങ്: മേഘാലയയിൽ ബുധനാഴ്ച 495 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,254 ആയി ഉയർന്നു. എട്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 758 ആയി.
ALSO READ:കൊവിഡ് രണ്ടാം തരംഗം; 730 ഡോക്‌ടർമാർ മരിച്ചതായി റിപ്പോര്‍ട്ട്
പുതിയ മരണങ്ങളിൽ ഏഴ് പേർ കിഴക്കൻ ഖാസി ഹിൽസ് ജില്ലയിൽ നിന്നും ഒരാൾ കിഴക്കൻ ഗാരോ ഹിൽസ് ജില്ലയിൽ നിന്നുമുള്ളതാണ്. 453 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. 4,464 കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ സജീവമായുള്ളത്.
ALSO READ:രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച ആം ആദ്‌മി പ്രവർത്തകർ അറസ്റ്റിൽ
6.33 ലക്ഷത്തിലധികം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച വരെ 5.3 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്‌സിൻ നൽകിയത്. 75,000 ത്തിലധികം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.