ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് ത്രിപുരയില്‍ ബിജെപി സഖ്യം. 34 സീറ്റിലാണ് ബിജെപി-ഐപിഎഫ്‌ടി മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ ആരംഭിച്ച് പ്രവര്‍ത്തകര്‍. 15 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യവും ലീഡ് ചെയ്യുന്നു.
കരുത്തറിയിച്ച് ഇടതുസഖ്യം: ത്രിപുരയില്‍ ഭരണം നിലനിര്‍ത്തി ബിജെപി, നാഗാലാൻഡ് തൂത്തുവാരി; മേഘാലയയില്‍ എൻപിപി - എന്‍പിപി
13:20 March 02
ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി, ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു
12:47 March 02
ത്രിപുരയില്‍ 34 സീറ്റില്‍ ലീഡ് ചെയ്‌ത് ബിജെപി
ത്രിപുരയില്‍ 34 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 15 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യവും 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും മുന്നിട്ട് നില്‍ക്കുന്നു
12:35 March 02
ത്രിപുരയില്‍ 33 സീറ്റില്‍ ബിജെപി
ത്രിപുരയില്‍ 33 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 15 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം മുന്നിട്ടു നില്‍ക്കുന്നു. 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും ലീഡ് ചെയ്യുന്നു
12:27 March 02
മേഘാലയയില്‍ 25 സീറ്റില്‍ എന്‍പിപി
മേഘാലയയില്‍ എന്‍പിപി 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്
12:24 March 02
ത്രിപുരയില്‍ 16 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം
ത്രിപുരയില്‍ 16 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നു. 32 സീറ്റില്‍ ബിജെപിയും 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും ലീഡ് ചെയ്യുന്നു
12:10 March 02
ത്രിപുരയില്‍ ലീഡ് ഉയര്‍ത്തി സിപിഎം-കോണ്‍ഗ്രസ് സഖ്യം, 15 സീറ്റില്‍ മുന്നേറുന്നു
ത്രിപുരയില്‍ 15 സീറ്റിലാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നത്. 33 സീറ്റില്‍ ബിജെപിയും 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും ലീഡ് ചെയ്യുന്നു
11:59 March 02
ത്രിപുരയില്‍ 12 സീറ്റില്‍ ലീഡ് ചെയ്‌ത് തിപ്ര മോത പാര്‍ട്ടി
ത്രിപുരയില്‍ തിപ്ര മോത പാര്‍ട്ടി 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി സഖ്യം 33 സീറ്റില്‍ ലീഡ് ചെയ്യുകയാണ്
11:51 March 02
ത്രിപുരയില്‍ ലീഡ് നില മെച്ചപ്പെടുത്തി ബിജെപി, 34 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു
ത്രിപുരയില്‍ 34 സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. സിപിഎം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും തിപ്ര മോത പാര്‍ട്ടി 11 സീറ്റുകളിലും ലീഡ് ചെയ്യുന്നു
11:47 March 02
മേഘാലയയില്‍ എന്‍പിപി ലീഡ് തുടരുന്നു
മേഘാലയയില്‍ എന്‍പിപി 26 സീറ്റുകളില്‍ മുന്നേറുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും 5 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്
11:37 March 02
ത്രിപുരയില്‍ 17 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം
ത്രിപുരയില്‍ 17 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം. തിപ്ര മോത പാര്‍ട്ടി 11 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. ബിജെപി-ഐപിഎഫ്‌ടി സഖ്യം 31 സീറ്റിലാണ് ലീഡ് ചെയ്യുന്നത്
11:37 March 02
നാഗാലാന്‍ഡില്‍ 40 സീറ്റുകളില്‍ ബിജെപി
നാഗാലാന്‍ഡില്‍ 40 സീറ്റുകളില്‍ ലീഡ് ചെയ്‌ത് ബിജെപി. 3 സീറ്റില്‍ എന്‍പിഎഫ് മുന്നില്‍
11:27 March 02
ത്രിപുരയില്‍ 31 സീറ്റില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 31 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. 16 സീറ്റില്‍ ലീഡ് ചെയ്യുകയാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം. തിപ്ര മോത പാര്‍ട്ടി 12 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു
11:20 March 02
മേഘായയില്‍ 24 സീറ്റില്‍ എന്‍പിപി, ബിജെപി 6 സീറ്റില്‍ ലീഡ് ചെയ്യുന്നു
മേഘായയില്‍ 24 സീറ്റില്‍ ലീഡ് ചെയ്‌ത് എന്‍പിപി. കോണ്‍ഗ്രസും ബിജെപിയും 6 സീറ്റുകളില്‍ വീതം മുന്നിട്ട് നില്‍ക്കുന്നു. 5 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
11:16 March 02
ത്രിപുരയില്‍ ലീഡ് പിടിക്കാന്‍ ബിജെപി, 30 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു
ത്രിപുരയില്‍ ബിജെപി ലീഡ് പിടിക്കുന്നു. 30 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ് ബിജെപി. സിപിഎം-കോണ്‍ഗ്രസ് സഖ്യം 16 സീറ്റില്‍ ലീഡ് ചെയ്യുന്നു. 13 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും ലീഡ് ചെയ്യുന്നു
11:10 March 02
ത്രിപുരയില്‍ 18 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 29 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. 18 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം. 12 സീറ്റില്‍ തിപ്ര മോത പാര്‍ട്ടി ലീഡ് ചെയ്യുന്നു
11:05 March 02
ത്രിപുര ടൗണ്‍ ബോര്‍ഡോവാലിയില്‍ മണിക് സാഹ മുന്നില്‍
ത്രിപുര ടൗണ്‍ ബോര്‍ഡോവാലിയില്‍ മുഖ്യമന്ത്രി മണിക് സാഹ (ബിജെപി) മുന്നില്‍
10:59 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 31 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 31 സീറ്റില്‍ ലീഡ് ചെയ്യുന്നു. 17 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം. 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടി ലീഡ് ചെയ്യുന്നു
10:52 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം ലീഡ് ചെയ്യുന്നു
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 28 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. 19 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം. 12 സീറ്റില്‍ തിപ്ര മോത പാര്‍ട്ടി ലീഡ് ചെയ്യുന്നു
10:51 March 02
മേഘാലയയില്‍ എന്‍പിപി മുന്നില്‍
മേഘാലയയില്‍ എന്‍പിപി 25 സീറ്റില്‍ ലീഡ് ചെയ്യുന്നു. 7 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
10:51 March 02
നാഗാലാന്‍ഡില്‍ 41 സീറ്റില്‍ ബിജെപി
നാഗാലാന്‍ഡില്‍ ബിജെപി 41 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 4 സീറ്റില്‍ എന്‍പിഎഫ് മുന്നില്‍
10:38 March 02
ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റുകളില്‍
ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി-ഐപിഎഫ്‌ടി സഖ്യം 22 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു
10:30 March 02
ത്രിപുരയില്‍ കരുത്തു കാട്ടി ഇടത് - കോണ്‍ഗ്രസ് സഖ്യം
ആദ്യ കിതപ്പിന് ശേഷം ത്രിപുരയില്‍ കരുത്ത് കാട്ടി ഇടത് - കോണ്‍ഗ്രസ് സംഖ്യം. ലീഡ് നില നിമിഷം തോറും മാറിമറിയുന്നു
10:18 March 02
നാഗാലാന്‍ഡില്‍ ബിജെപി സഖ്യം മുന്നില്‍
നാഗാലാന്‍ഡില്‍ 51 സീറ്റില്‍ ബിജെപി സഖ്യം ലീഡ് ചെയ്യുന്നു. 8 സീറ്റില്‍ എന്‍പിഎഫ് മുന്നില്‍
10:09 March 02
മേഘാലയയില്‍ 25 സീറ്റുകളില്‍ എന്‍പിപി മുന്നില്‍
മേഘാലയയില്‍ എന്‍പിപി 25 സീറ്റുകളില്‍ മുന്നില്‍. 9 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുമ്പോള്‍ 8 സീറ്റില്‍ ബിജെപിയും 6 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു
10:01 March 02
ത്രിപുരയില്‍ 12 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് സംഖ്യം, 12 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും ലീഡ് ചെയ്യുന്നു
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 36 സീറ്റില്‍ ലീഡ് ചെയ്യുന്നു. 12 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുമ്പോള്‍ 12 സീറ്റില്‍ തിപ്ര മോത പാര്‍ട്ടിയും മുന്നിട്ടു നില്‍ക്കുന്നു.
09:48 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 36 സീറ്റില്‍ ലീഡ് ചെയ്യുന്നു
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 36 സീറ്റില്‍ ലീഡ് ചെയ്യുന്നു. 14 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുമ്പോള്‍ 10 സീറ്റില്‍ തിപ്ര മോത പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നു
09:41 March 02
മേഘാലയയില്‍ ബിജെപി നാലാമത്, എന്‍പിപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
മേഘാലയയില്‍ എന്‍പിപി, തൃണമൂല്‍ കോണ്‍ഗ്രസ് 16 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 10 സീറ്റുകളില്‍ ലീഡ് ചെയ്‌ത് കോണ്‍ഗ്രസ്. ബിജെപി ലീഡ് ചെയ്യുന്നത് 8 സീറ്റുകളില്‍
09:37 March 02
നാഗാലാന്‍ഡില്‍ 50 സീറ്റില്‍ ബിജെപി, 6 സീറ്റില്‍ എന്‍പിഎഫ്
നാഗാലാന്‍ഡില്‍ ബിജെപി 50 സീറ്റില്‍ മുന്നില്‍. 6 സീറ്റില്‍ ലീഡ് ചെയ്‌ത് എന്‍പിഎഫ്
09:36 March 02
ത്രിപുരയില്‍ 31 സീറ്റുകളില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം
ത്രിപുരയില്‍ 31 സീറ്റുകളില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം മുന്നില്‍. 18 സീറ്റില്‍ ലീഡ് ചെയ്‌ത് സിപിഎം-കോണ്‍ഗ്രസ് സഖ്യം. 11 സീറ്റില്‍ തിപ്ര മോത പാര്‍ട്ടി മുന്നില്‍
09:25 March 02
മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 19 സീറ്റില്‍ ലീഡ് ചെയ്യുന്നു
മേഘാലയയില്‍ 19 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 16 സീറ്റില്‍ എന്‍പിപിയും 13 സീറ്റില്‍ കോണ്‍ഗ്രസും 8 സീറ്റില്‍ ബിജെപിയും മുന്നില്‍
09:18 March 02
മേഘാലയയില്‍ 21 സീറ്റില്‍ ലീഡ് ചെയ്‌ത് തൃണമൂല്‍ കോണ്‍ഗ്രസ്
മേഘാലയയില്‍ 21 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
09:17 March 02
ത്രിപുരയില്‍ വരവറിയിച്ച് തിപ്ര മോത പാര്‍ട്ടി, 11 സീറ്റില്‍ മുന്നില്‍
ത്രിപുരയില്‍ തിപ്ര മോത പാര്‍ട്ടി 11 സീറ്റില്‍ ലീഡ് ചെയ്യുന്നു. സിപിഎം 8 സീറ്റില്‍ മുന്നില്‍
09:12 March 02
മേഘാലയ സൗത്ത് തുറയില്‍ കോണ്‍റാഡ് സാങ്‌മ മുന്നില്‍
മേഘാലയ സൗത്ത് തുറയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മ (എന്‍പിപി) മുന്നില്‍
09:00 March 02
നാഗാലാന്‍ഡില്‍ 51 സീറ്റുകളില്‍ ബിജെപി മുന്നില്‍
നാഗാലാന്‍ഡില്‍ 51 സീറ്റുകളില്‍ ലീഡ് ചെയ്‌ത് ബിജെപി. എന്‍പിഎഫ് 8 സീറ്റുകളില്‍ മുന്നില്‍
09:00 March 02
മേഘാലയയില്‍ 24 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
മേഘാലയയില്‍ 24 സീറ്റുകളില്‍ ലീഡ് ചെയ്‌ത് എന്‍പിപി. ബിജെപി 12 സീറ്റുകളില്‍ മുന്നില്‍
08:57 March 02
ത്രിപുരയില്‍ 38 സീറ്റുകളില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം
ത്രിപുരയില്‍ 38 സീറ്റുകളില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം. 14 സീറ്റുകളില്‍ ലീഡ് ചെയ്‌ത് തിപ്ര മോത പാര്‍ട്ടി. 8 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം മുന്നില്‍
08:53 March 02
നാഗാലാന്‍ഡില്‍ ബിജെപി ആധിപത്യം, 50 സീറ്റുകളില്‍ ലീഡ്
നാഗാലാന്‍ഡില്‍ 50 സീറ്റുകളില്‍ ലീഡ് ചെയ്‌ത് ബിജെപി. 9 സീറ്റുകളില്‍ എന്‍സിഎഫ്
08:49 March 02
നാഗാലാന്‍ഡില്‍ 44 സീറ്റില്‍ ബിജെപി മുന്നില്‍
നാഗാലാന്‍ഡില്‍ 44 സീറ്റില്‍ ലീഡ് ചെയ്‌ത് ബിജെപി. 9 സീറ്റുകളില്‍ എന്‍പിഎഫ് മുന്നില്‍
08:42 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 40 സീറ്റുകളില്‍ മുന്നില്‍
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 40 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 10 സീറ്റുകളില്‍ തിപ്ര മോത പാര്‍ട്ടിയും 10 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യവും മുന്നില്‍
08:33 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം ലീഡ് ചെയ്യുന്നു
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 37 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 11 സീറ്റുകളില്‍ തിപ്ര മോത പാര്‍ട്ടി. 8 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം
08:32 March 02
നാഗാലാന്‍ഡില്‍ ബിജെപി 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
നാഗാലാന്‍ഡില്‍ ബിജെപി 31 സീറ്റുകളില്‍ മുന്നില്‍. 8 സീറ്റുകളില്‍ എന്‍പിഎഫ്
08:28 March 02
ത്രിപുരയില്‍ ബിജെപിക്ക് 34 സീറ്റുകളില്‍ ലീഡ്
ത്രിപുരയില്‍ ബിജെപി 34 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ തിപ്ര മോത പാര്‍ട്ടി 13 സീറ്റുകള്‍ക്ക് മുന്നില്‍. 7 സീറ്റുകളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം
08:24 March 02
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം മുന്നില്‍
ത്രിപുരയില്‍ ബിജെപി-ഐപിഎഫ്‌ടി സഖ്യം 35 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
08:21 March 02
നാഗാലാന്‍ഡില്‍ ബിജെപി ലീഡ് ചെയ്യുന്നു
നാഗാലാന്‍ഡില്‍ 17 സീറ്റുകളില്‍ ബിജെപി മുന്നില്‍. 7 സീറ്റുകളില്‍ എന്‍സിഎഫ് ലീഡ് ചെയ്യുന്നു
08:20 March 02
മേഘാലയയില്‍ എന്‍പിപി ലീഡ് ചെയ്യുന്നു
മേഘാലയയില്‍ 14 സീറ്റുകളില്‍ എന്‍പിപി മുന്നില്‍. 4 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്
08:16 March 02
തിപ്ര മോത പാര്‍ട്ടി മൂന്ന് സീറ്റുകള്‍ക്ക് മുന്നില്‍
ത്രിപുരയില്‍ തിപ്ര മോത പാര്‍ട്ടി മൂന്ന് സീറ്റുകള്‍ക്ക് മുന്നില്‍.
06:34 March 02
ലീഡ് നില തത്‌സമയം അറിയാം
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ത്രിപുരയില്‍ ഫെബ്രുവരി 16-ന് വോട്ടെടുപ്പ് നടന്നപ്പോള്‍ മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27-നാണ് വോട്ടെടുപ്പ് നടന്നത്.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ യഥാക്രമം 87.76%, 85.27%, 85.90% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. അതിനുശേഷം ഇവിഎമ്മുകൾ എണ്ണും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അപ്‌ഡേറ്റ് ചെയ്യും.
മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് പകരം ബിജെപി പ്രബലമായ പാർട്ടിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ശുഭാപ്‌തി വിശ്വാസത്തിലാണ് ബിജെപി. കനത്ത സുരക്ഷയിലാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കുന്നത്. ത്രിപുരയിൽ ത്രിതല സുരക്ഷയിൽ 21 ഹാളുകളിലായാണ് വോട്ടെണ്ണൽ പ്രക്രിയ.