കേരളം

kerala

കൊവിഡ് വ്യാപനം : വിനോദ സഞ്ചാരികളെ വിലക്കി മേഘാലയ

By

Published : Apr 19, 2021, 9:59 PM IST

ഈ മാസം 23 മുതൽ വിനോദ സഞ്ചാരികൾ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി. തിരികെയെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും മേഘാലയ സർക്കാർ.

മേഘാലയ സർക്കാർ  വിനോദ സഞ്ചാരികളെ വിലക്കി മേഘാലയ സർക്കാർ  വിനോദ സഞ്ചാരികൾക്ക് വിലക്ക്  കൊവിഡ് വ്യാപനം വർധിക്കുന്നു  ഷില്ലോംഗ് കൊവിഡ്  Meghalaya bans entry of tourists  Meghalaya government  covid spread Meghalaya  shillong covid updates
വിനോദ സഞ്ചാരികളെ വിലക്ക് മേഘാലയ സർക്കാർ

ഷില്ലോംഗ്: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മേഘാലയ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ മാസം 23 മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി ഇല്ലാത്തത്.

നാളെ മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ 14 ദിവസത്തേക്ക് അടച്ചിടണമെന്നും എന്നാൽ എൽഎസ്എൽസി അടക്കമുള്ള ബോർഡ് പരീക്ഷകൾ തുടരുമെന്നും മുഖ്യമന്ത്രി കോൺറാഡ് കെ സംഗ്‌മ പറഞ്ഞു. പ്രാദേശിക ടൂറിസം തുടരും. കൂടുതൽ സഞ്ചാരികൾ വരാൻ സാധ്യതയുള്ള കേന്ദ്രങ്ങൾ അടച്ചിടും. പ്രദേശത്തെ ആൾക്കൂട്ടത്തെ നിരീക്ഷിക്കാൻ കമ്മിഷണർമാരെ ചുമതലപ്പെടുത്തും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവക്കാരോടെയാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഈ നിയന്ത്രണം ബാധകമല്ല.

Read more: മേഘാലയയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണില്‍ ഇളവ്

കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗ സമയത്ത് 114 ദിവസംകൊണ്ടാണ് സംസ്ഥാനത്ത് 665 സജീവ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ രണ്ടാം തരംഗത്തിൽ 25 ദിവസങ്ങൾകൊണ്ടുതന്നെ സമാന നിരക്ക് ആയി. കൊവിഡ് കേസുകളുടെ ഉയർച്ച മുമ്പത്തെ അപേക്ഷിച്ച് ആറ് തവണ വേഗത്തിലാണിപ്പോൾ നടക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്തിലേക്ക് പ്രവേശനം. 72 മണിക്കൂർ സമയപരിധി മാറ്റിയെന്നും 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് ഫലം ആവശ്യമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ABOUT THE AUTHOR

...view details