ഭോപ്പാൽ: മധ്യപ്രദേശിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണി തടയാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് അടിയന്തര യോഗം ചേരും. എട്ട് ഡിവിഷനുകളിലെ കമ്മിഷണർ, ഇൻസ്പെക്‌ടർ ജനറൽ, 15 ജില്ലകളിലെ കലക്‌ടർമാർ എന്നിവർ വീഡിയോ കോൺഫറൻസിങിലൂടെ യോഗത്തിൽ ചേരാൻ നിർദേശമുണ്ട്.
മധ്യപ്രദേശിൽ മയക്കുമരുന്ന് ഭീഷണി തടയാൻ അടിയന്തര യോഗം ചേരും
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് അടിയന്തര യോഗം ചേരും
മധ്യപ്രദേശിൽ മയക്കുമരുന്ന് ഭീഷണി തടയാൻ അടിയന്തര യോഗം ചേരും
ഭോപ്പാൽ, ഇൻഡോർ ഉജ്ജെയിൻ, ജബൽപൂർ, ഗ്വാളിയർ, സാഗർ രേവ, ഹോഷംഗാബാദ്, ചിന്ദ്വാര, നീമുച്ച്, ദത്തിയ, മന്ദ്‌സൗർ, നർസിങ്പൂർ, രത്‌ലം, സത്‌ന ജില്ലകളിലെ കലക്‌ടർമാരും പൊലീസ് സൂപ്രണ്ടുമാരും യോഗത്തിൽ ചേരും. ഭോപ്പാൽ, ഇൻഡോർ, ഉജ്ജെയിൻ, ജബൽപൂർ, ഗ്വാളിയർ, സാഗർ, രേവ, ഹോഷംഗാബാദ് ഡിവിഷനുകളിലെ ഡിവിഷണൽ കമ്മിഷണർമാരും ഇൻസ്പെക്‌ടർ ജനറലും യോഗത്തിൽ പങ്കെടുക്കും.