ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് 'തെമ്മാടികളാണെന്ന' വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ജന്തര്‍ മന്തറിലെ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടുള്ള തന്‍റെ പ്രസ്താവ വളച്ചൊടിക്കപ്പെട്ടതാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
'വ്യാഴായ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനുവരി 26ല്‍ ചെങ്കോട്ടയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഒരു മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിനെക്കുറിച്ചും (ജന്തര്‍ മന്തറിലെ കർഷക പാർലമെനന്‍റിനിടെ) എന്‍റെ അഭിപ്രായം തേടിയിരുന്നു.
മറുപടിയായി, ഞാൻ പറഞ്ഞത്. തെമ്മാടികളാണ്, കര്‍ഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്നുമാണ്. എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണുണ്ടായത്. അത് കര്‍ഷകരെയോ, മറ്റൊരെങ്കിലുമോ വേദനിപ്പിച്ചുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയും വാക്കുകള്‍ തിരിച്ചെടുക്കുയും ചെയ്യുന്നു.' ലേഖി പറഞ്ഞു.