ഷിംല: ഹിമാചൽ പ്രദേശിലെ സിർമോർ ജില്ലയിൽ മണ്ണിടിച്ചിൽ. ദേശീയപാത 707ൽ റോഡ് ഗതാഗതം തടസപ്പെട്ടു. ചണ്ഡീഗഢ് - മനാലി ദേശിയപാതയിലെ മണ്ഡി പ്രദേശത്തും ഗതാഗത തടസം നേരിടുന്നുണ്ട്. ചണ്ഡിഗഡ്-മനാലി ദേശീയപാത ഹിമാചൽ സർക്കാർ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ലാഹൗൾ - സ്പിറ്റിയിൽ മണ്ണിടിച്ചിലിനെയും കനത്ത മഴയെയും തുടർന്ന് 144 വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി വ്യാഴാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ദേശീയപാത 707ൽ ഗതാഗത തടസം
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദേശീയപാത 707ൽ അടക്കം വിവിധ പ്രദേശങ്ങളിലെ റോഡ് ഗതാഗത തടസം സൃഷ്ടിക്കപ്പെട്ടു.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ദേശിയപാത 707യിലെ ഗതാഗത തടസം
പഠാൻ വാലിയിലും 204 പേരോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചിരുന്നു. പൊലീസും അഗ്നിശമന സേനയും ചേർന്ന് ഇവിടെ നിന്ന് 60 പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
Last Updated : Jul 30, 2021, 3:15 PM IST