ജയ്‌പൂര്‍: രാജസ്ഥാനിലെ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം. ജംവ രാംഗഡിലെ ടെര്‍പെന്‍റൈന്‍ നിര്‍മാണ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേർ മരിച്ചു.
ടെര്‍പെന്‍റൈന്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു - ജയ്‌പൂര്‍ ഫാക്‌ടറി തീപിടിത്തം
ഫാക്‌ടറി ഉടമയുടെ വീടിനോട് ചേര്‍ന്നുള്ള ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്
ടെര്‍പെന്‍റൈന്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ വെന്തു മരിച്ചു
ഫാക്‌ടറി ഉടമയുടെ വീടിനോട് ചേര്‍ന്നുള്ള ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ കത്തിനശിച്ചു. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി തീയണച്ചു.
Also read: തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം