കേരളം

kerala

By

Published : Feb 1, 2023, 4:22 PM IST

ETV Bharat / bharat

ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ട് പരിസരത്ത് വന്‍ ഹിമപാതം; 2 വിദേശ സ്‌കീയര്‍മാര്‍ മരിച്ചു

ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലുള്ള പ്രസിദ്ധമായ സ്‌കീയിങ് റിസോര്‍ട്ടിന് മുകള്‍ഭാഗത്തായുണ്ടായ ഹിമപാതത്തെ തുടര്‍ന്ന് രണ്ട് വിദേശ സ്‌കീയര്‍മാര്‍ മരിച്ചു

Massive avalanche  Massive avalanche in Jammu Kashmir  Massive avalanche in Jammu Kashmir Gulmarg  Massive avalanche in Skiing resort  Gulmarg in Jammu Kashmir  ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ട്  സ്‌കീയിങ് റിസോര്‍ട്ട് പരിസരത്ത് വന്‍ ഹിമപാതം  രണ്ട് വിദേശ സ്‌കീയര്‍മാര്‍ മരിച്ചു  ബാരാമുള്ള ജില്ല  ശ്രീനഗര്‍  ജമ്മു കശ്‌മീര്‍  ബാരാമുള്ള പൊലീസ്
ജമ്മു കശ്‌മീരിലെ ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ട് പരിസരത്ത് വന്‍ ഹിമപാതം

ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍):ജമ്മുകശ്‌മീരിലെ ബാരാമുള്ള ജില്ലയില്‍ വന്‍ ഹിമപാതം. ജില്ലയിലെ ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ടിന് മുകള്‍ഭാഗങ്ങളിലായാണ് ഹിമപാതമുണ്ടായതെന്ന് ബന്ധപ്പെട്ട അധികൃതരാണ് അറിയിച്ചത്. അതേസമയം ഇവിടെ എത്തിയിരുന്ന രണ്ട് വിദേശികളായ സ്‌കീറ്റര്‍മാര്‍ മരണപ്പെട്ടിട്ടുണ്ട്.

അഫര്‍വത് നിരകളിലുള്ള ഗുല്‍മര്‍ഗിലെ പ്രധാനപ്പെട്ട സ്‌കേ റിസോര്‍ട്ടായ ഹപത്ഖുദിന് മുകളിലായാണ് ഹിമപാതമുണ്ടായത്. ഇതെത്തുടര്‍ന്ന് ബാരാമുള്ള പൊലീസ് ബന്ധപ്പെട്ട ഏജന്‍സികളെ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ചില സ്‌കീയര്‍മാര്‍ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.

ഗുല്‍മര്‍ഗ് സ്‌കീയിങ് റിസോര്‍ട്ട് പരിസരത്ത് വന്‍ ഹിമപാതം

ABOUT THE AUTHOR

...view details