കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലും ദുരഭിമാനക്കൊല; ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

ബന്ധുക്കളായ ഏഴോളം പേർ ചേർന്ന് ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തി വെടിയുതിര്‍ത്തുകയായിരുന്നു.

Delhi couple shot  Delhi couple murder  ഡല്‍ഹി കൊലപാതകം  ഡല്‍ഹി ദുരഭിമാനക്കൊല
ദുരഭിമാനക്കൊല

By

Published : Jun 25, 2021, 5:02 AM IST

ന്യൂഡല്‍ഹി: കുടുംബക്കാരുടെ അനുമതിയില്ലാതെ കല്യാണം കഴിച്ച ദമ്പതികള്‍ക്കെതിരെ ആക്രമണം. ഏഴോളം പേർ ചേർന്ന് ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തി വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഭര്‍ത്താവ് മരിക്കുകയും ഭാര്യ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്.

also read:ദൃശ്യ കൊലപാതകം; പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹിയിലെ ദ്വാരക സെക്ടർ 23 ലെ അംബർ ഹായ് ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ദമ്പതികള്‍ വീടിനുള്ളിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരും വിവാഹിതരായത്. അന്ന് മുതല്‍ ഇവരുടെ കുടുംബത്തില്‍ നിന്ന് പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details