വിശാല്‍ (Vishal) ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'മാര്‍ക് ആന്‍റണി' (Mark Antony). ആദിക് രവിചന്ദ്രന്‍ (Adhik Ravichandran) സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സെപ്‌റ്റംബര്‍ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Mark Antony theatre release). തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
'മാര്‍ക് ആന്‍റണി'യുടെ തിയേറ്റര്‍ റിലീസിനൊപ്പം ട്രെയിലര്‍ റിലീസിനെ കുറിച്ചും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 'മാര്‍ക് ആന്‍റണി'യുടെ ടീസറിന് (Mark Antony teaser release) ശേഷം, സിനിമയുടെ ട്രെയിലർ റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. ഇന്ന് (സെപ്‌റ്റംബര്‍ 3) രാവിലെ 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ റിലീസ് (Mark Antony trailer release) ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ വൈകുകയാണ്.
Also Read:ഭീതി പരത്തി മാര്‍ക്ക് ആന്‍റണി സെറ്റില്‍ അമിത വേഗതയില്‍ ട്രക്ക്; വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
നടന്‍ വിശാലാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ (Vishal update Mark Antony trailer release) അറിയിച്ചിരിക്കുന്നത്. സിനിമയുടെയും ട്രെയിലറിന്‍റെയും റിലീസ് അനൗണ്‍സ്‌മെന്‍റ് പോസ്‌റ്റര്‍ വിശാല്‍ തന്‍റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ട്രെയിലര്‍ റിലീസ് വൈകിയതില്‍ മാപ്പുപറഞ്ഞ് കൊണ്ടാണ് വിശാല്‍ തന്‍റെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
ചെന്നൈയില്‍ ഇന്ന് വെകിട്ട് 6.30ന് നടക്കുന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ (Mark Antony promotional event) വച്ച് 'മാര്‍ക് ആന്‍റണി'യുടെ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്ന് താരം എക്‌സില്‍ കുറിച്ചു. 'മാര്‍ക് ആന്‍റണി'യുടെ തമിഴ് ട്രെയിലര്‍ നടന്‍ കാര്‍ത്തിയും തെലുഗു ട്രെയിലര്‍ റാണ ദഗുപതിയും റിലീസ് ചെയ്യുമെന്നും വിശാല്‍ കുറിച്ചിട്ടുണ്ട്.