ശ്രീനഗർ :സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം ഇന്ത്യൻ യൂണിയനിലും പാകിസ്ഥാനിലും ലയിക്കാതെ സ്വയം ഭരണം വേണമെന്ന ആവശ്യമായിരുന്നു ജമ്മു കശ്‌മീർ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ജമ്മുകശ്‌മീരിനെ ഇന്ത്യയോട് അടുപ്പിക്കുകയായിരുന്നു.
ഇന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്‌മീർ, രാജ്യത്തോട് ചേർത്ത് നിർത്തിയതിൽ പ്രധാന പങ്കുവഹിച്ച യുവാവാണ് 22കാരനായ മക്‌ബൂൽ ഷെർവാനി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ നിന്നുള്ള സായുധ ഗോത്രവർഗക്കാരുടെ നുഴഞ്ഞുകയറ്റത്തെ നേരിടാൻ ഇന്ത്യൻ സേനയെ സഹായിക്കുന്നതിനിടെ 14 വെടിയുണ്ടകളാണ് ശരീരത്തിൽ മക്ബൂല്‍ ഏറ്റുവാങ്ങിയത്. ആ രാജ്യസ്‌നേഹിയുടെ ഉചിതമായ ഇടപെടലിലൂടെ ലഭിച്ച സമയം മുതലാക്കിയാണ് ഇന്ത്യൻ ആർമിക്ക് ജമ്മുകശ്‌മീരിൽ എത്താനും സായുധ നീക്കത്തെ ചെറുക്കാനും സാധിച്ചത്.
നുഴഞ്ഞുകയറ്റം തടയാന്‍ ശരീരത്തില്‍ എറ്റുവാങ്ങിയത് 14 വെടിയുണ്ടകള്‍ ; മക്ബൂല്‍ ഷെര്‍വാനിയെന്ന ധീരപോരാളി ALSO READ:ലോക കൈയക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം, കാലിഗ്രാഫിയും വഴങ്ങും; വിജയത്തിളക്കത്തിൽ ആൻ മരിയ
ഒക്‌ടോബർ 22നാണ് അതിർത്തി കടന്ന് സായുധ ഗോത്രവർഗക്കാർ കശ്‌മീർ കീഴടക്കാൻ ശ്രമിക്കുന്നത്. അതുവരെ ഇന്ത്യയിലും പാകിസ്ഥാനിലും ലയിക്കാതെ നിന്ന മഹാരാജ ഹരിസിംഗ് ഇന്ത്യൻ സൈന്യത്തിന്‍റെ സഹായം തേടി ശ്രീനഗറിലെത്തി. തുടർന്ന് ഒക്‌ടോബർ 26ന് ഇന്ത്യയുമായുള്ള ലയന പത്രത്തിൽ ഒപ്പുവച്ചു. കരാർ ഉടമ്പടി ഒപ്പുവച്ച ശേഷം ഉടന്‍ തന്നെ ഇന്ത്യൻ സൈന്യം കശ്‌മീരിലെത്തി ഇവരെ തുരത്തുകയായിരുന്നു.
1947ലെ സംഭവവികാസങ്ങളിൽ പ്രധാന വ്യക്തിയായി കണക്കാക്കപ്പെടുന്നയാളാണ് ഷെർവാനി. ജീവന്‍ ബലിയര്‍പ്പിച്ചാണ് ആ 22 കാരന്‍ രാജ്യത്തിനുവേണ്ടി നിലകൊണ്ടത്. പ്രദേശത്ത് ഇന്ത്യൻ സൈന്യം ഷെർവാനിക്കായി സ്‌മാരകവും നിർമിച്ചിട്ടുണ്ട്.
സ്വന്തം ജീവൻ ത്യജിച്ചും ജമ്മു കശ്‌മീരിനെ സംരക്ഷിക്കാൻ ശ്രമിച്ച ഷെർവാനി ജമ്മു കശ്‌മീരുകാരുടെ ഓർമകളിൽ എന്നുമുണ്ട്. അദ്ദേഹത്തിന്‍റെ ഓർമക്കായി ബാരാമുള്ളയിൽ ഷെർവാനി ഹാൾ പണികഴിപ്പിച്ചിട്ടുമുണ്ട്. ആ യുവാവിന്‍റെ ത്യാഗത്തിന്‍റെയും രാജ്യസ്‌നേഹത്തിന്‍റെയും സ്മരണയ്ക്കായി ഒക്‌ടോബർ 22 ഷെർവാനി ദിനമായി ആചരിച്ചുംപോരുന്നു.