കിഴക്കൻ ഗോദാവരിയിൽ 14കാരനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
എടപ്പക മണ്ഡലിലെ ഗൊല്ലഗുപ്പ ഗ്രാമത്തിൽ നിന്നാണ് വീട്ടിൽ അതിക്രമിച്ചു കയറിയ മാവോയിസ്റ്റുകൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
മുംബൈ: കിഴക്കൻ ഗോദാവരിയിൽ 14കാരനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയതായി മാതാപിതാക്കൾ. എടപ്പക മണ്ഡലിലെ ഗൊല്ലഗുപ്പ ഗ്രാമത്തിൽ നിന്നാണ് നവംബറിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മാവോയിസ്റ്റുകൾ മകനെ തട്ടിക്കൊണ്ടു പോയതായി രക്ഷിതാക്കൾ പരാതി നല്കിയത്. മാവോയിസ്റ്റുകൾ തങ്ങളുടെ കുട്ടിയെ ദ്രോഹിക്കുമെന്ന ഭയത്താൽ അവർ സംഭവം നടന്ന സമയത്ത് പൊലീസിൽ പരാതി നൽകിയിരുന്നില്ല. തുടർന്ന് ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുടെ വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രക്ഷിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു.