മുംബൈ:മൻസുഖ് ഹിരന്‍റെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് സ്ഫോടകവസ്‌തുക്കളുമായി കണ്ടെത്തിയ വാഹനം കൈവശം വച്ചിരുന്ന ആളാണ് ഹിരൻ. ഫെബ്രുവരി 25 നാണ് തെക്കൻ മുംബൈയിലെ അംബാനിയുടെ മൾട്ടി സ്റ്റാർ വസതിയായ 'ആന്‍റിലിയ'ക്ക് സമീപം 20 ജെലാറ്റിൻ സ്റ്റിക്കുകളടങ്ങിയ സ്കോർപിയോ കാർ കണ്ടെത്തിയത്.
മൻസുഖ് ഹിരന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്
മാർച്ച് അഞ്ചിന് താനെയിൽ ഹിരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
മൻസുഖ് ഹിരന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്
ഫെബ്രുവരി 18 ന് എയ്‌റോളി-മുളുന്ദ് പാലത്തിൽ നിന്ന് മോഷ്‌ടിച്ച വാഹനത്തിൽ നിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് താനെയിൽ ഹിരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ഹിരന്‍റെ മരണത്തിന് പിന്നിലെ ഗൂഡാലോചനയിൽ എടിഎസ് വ്യക്തമായ അന്വേഷണം നടത്തുമെന്ന് കരുതുന്നതായി പ്രസ്‌താവനയിൽ പറഞ്ഞു.