കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ കാലവര്‍ഷമെത്തി; മുംബൈ വെള്ളത്തില്‍ - maharashtra mumbai

സാന്താക്രൂസില്‍ 50.4 മില്ലിമീറ്ററും കൊലബയില്‍ 65.4 മില്ലിമീറ്റര്‍ മഴയുമാണ് ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്.

കാലവര്‍ഷം  മുംബൈ  ട്രെയിന്‍ ഗതാഗതം മുടങ്ങി  ട്രെയിന്‍ ഗതാഗതം  മഹാരാഷ്ട്ര  heavy rain  mumbai  rain season  maharashtra mumbai  മഴക്കാലം
മഹാരാഷട്രയില്‍ കാലവര്‍ഷമെത്തി മുംബൈ മുങ്ങി

By

Published : Jun 9, 2021, 12:16 PM IST

Updated : Jun 9, 2021, 2:04 PM IST

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കാലവര്‍ഷമെത്തി. ചൊവ്വാഴ്‌ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുംബൈയും കോര്‍പ്പറേഷന്‍ പരിസരവും വെള്ളത്തിലായി. സംസ്ഥാനത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍
താഴ്‌ന്ന പ്രദേശം വെള്ളത്തിലായി; പൊതുഗതാഗതം മുടങ്ങി

സെന്‍ട്രല്‍ റെയില്‍വെ സര്‍വീസുകളും മുടങ്ങി. സാന്താക്രൂസില്‍ 50.4 മില്ലിമീറ്ററും കൊളാബയില്‍ 65.4 മില്ലിമീറ്റര്‍ മഴയുമാണ് ചൊവ്വാഴ്‌ച രേഖപ്പെടുത്തിയത്.

മഹാരാഷട്രയില്‍ കാലവര്‍ഷമെത്തി; മുംബൈ വെള്ളത്തില്‍

ജൂൺ 10ന് ആരംഭിക്കേണ്ട കാലവര്‍ഷമാണ് മുംബൈയില്‍ നേരത്തെ ആരംഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡിഡിജി ഡോ.ജയാന്ദ സര്‍ക്കാര്‍ വിലയിരുത്തി.

ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് രൂപംകൊണ്ട വെള്ളക്കെട്ട്

അതേസമയം ജൂണ്‍ 9 മുതല്‍ 12 വരെ മുംബൈയിലും കൊങ്കണിലെ എല്ലാ ജില്ലയിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി ഐഎംഡി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പലയിടത്തും വാഹനങ്ങള്‍ കുടുങ്ങി
Last Updated : Jun 9, 2021, 2:04 PM IST

ABOUT THE AUTHOR

...view details