തേജ്‌പുര്‍:മണിപ്പൂരില്‍ (Manipur) അശാന്തി ഒഴിയുന്നില്ല. വ്യാഴാഴ്‌ച (31.08.2023) ബിഷ്‌ണുപൂര്‍ (Bishnupur) ജില്ലയിലെ തമനപോക്‌പിയില്‍ (Thamanapokpi) സുരക്ഷ സേനയും കുക്കി വിഭാഗത്തിലെ ആയുധധാരികളും (Kuki Militants) തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഉച്ചയ്‌ക്ക് 2.40നാണ് തോക്കുകളും മോര്‍ട്ടാറുകളുമായുള്ള (Mortar and Gun Attack) ഏറ്റുമുട്ടലില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ ഏറ്റുമുട്ടല്‍ ഇങ്ങനെ..:കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ആയുധധാരികളാണെന്ന് സംശയിക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റ് രണ്ടുപേരില്‍ ഒരാള്‍ കര്‍ഷകനും മറ്റൊരാള്‍ സാധാരണക്കാരനാണെന്നുമാണ് വിവരം. മാത്രമല്ല ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നാല് മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. കൂടാതെ പരിക്കേറ്റ എട്ടുപേരില്‍ രണ്ടുപേര്‍ സുരക്ഷ സേനയില്‍പ്പെട്ടവരാണ്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ബിഷ്‌ണുപൂര്‍, കാങ് ഭായ് മേഖലകളില്‍ കുക്കി വിഭാഗക്കാര്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് വ്യാഴാഴ്‌ച ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭരണകൂടം പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്തേക്ക് കൂടുതല്‍ സുരക്ഷാസേന എത്തുന്നു കളവുപോയത് തിരിച്ചുപിടിക്കാന്‍:ഇതിനൊപ്പം തന്നെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ തിരിച്ചുപിടിക്കുന്ന തിരക്കിലാണ് മണിപ്പൂര്‍ പൊലീസും കേന്ദ്ര സുരക്ഷ സേനയും. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു. കാങ്‌പോക്‌പി, തൗബാല്‍, ചുരാചന്ദ്പൂര്‍, ഇംഫാല്‍ വെസ്‌റ്റ് ജില്ലകളില്‍ നിന്നാണ് ഇവയെല്ലാം പിടികൂടിയത്.
ഇവയില്‍ അഞ്ച് ആധുനിക ആയുധങ്ങള്‍, 31വെടിയുണ്ടകള്‍, 19 ബോംബുകള്‍, മൂന്ന് ഐഇഡികള്‍ എന്നിവ കാങ്‌പോക്‌പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളുടെ നിന്ന് 10 മീറ്റർ ചുറ്റളവില്‍ നിന്നാണ് പിടികൂടിയത്. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന നിയമലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 1646 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തിന്‍റെ ചില ഉൾപ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുകയുമാണ്.
സുരക്ഷ സേന പിടിച്ചെടുത്ത ആയുധങ്ങള്‍ Also Read: Manipur violence 'ഇരകൾക്ക് നഷ്‌ടപ്പെട്ട രേഖകൾ വീണ്ടും നൽകണം'; വനിത ജഡ്‌ജിമാരുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ
മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും സംഘർഷം പിടിമുറുക്കുന്നത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലാണ് കഴിഞ്ഞദിവസം വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് ന്യൂ ലാംബുലേനിൽ അജ്ഞാതരായ ആക്രമികൾ അഞ്ച് വീടുകൾക്ക് തീയിട്ടു. തുടർന്ന് പ്രദേശത്ത് പ്രതിഷേധമുണ്ടാകുകയും ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തിരുന്നു.
പിടിച്ചെടുത്ത ആയുധങ്ങളുമായി സുരക്ഷാസേന മാത്രമല്ല സുരക്ഷ വർധിപ്പിക്കുന്നതിനായി അന്നും പ്രദേശത്ത് കൂടുതൽ സേനകളെ വിന്യസിച്ചിരുന്നു. എന്നാല്‍, പ്രദേശത്ത് മുമ്പ് തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ അക്രമികൾ പ്രദേശത്തുള്ളവർ തന്നെയായിരിക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്. മാത്രമല്ല തീപിടിത്തം നടന്ന ന്യൂ ലാംബുലൻ പ്രദേശത്തെ എക്‌സിറ്റ് പോയിന്‍റുകളിൽ എയർടൈറ്റ് ഫെൻസിങ് ഉൾപ്പെടെയുള്ള കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ പുറത്ത് നിന്ന് ആക്രമികൾ എത്തി തീയിടാൻ സാധ്യതയില്ലെന്നാണ് നാട്ടുകാർ ആരോപണം.
Also Read: Manipur Violence | നീറിപ്പുകഞ്ഞ് മണിപ്പൂര്‍; കണ്ണീര്‍വാതക ഷെല്‍ പ്രയോഗത്തില്‍ 17 പേര്‍ക്ക് പരിക്ക്, ജില്ലകളില്‍ കര്‍ഫ്യൂ