കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 527 പേർക്ക് കൊവിഡ്, 8 മരണം

9613 സജീവ കേസുകളാണ് മണിപ്പൂരിൽ ഇപ്പോൾ നിലവിലുള്ളത്.

മണിപ്പൂരിൽ 527 പേർക്ക് കൊവിഡ്  Manipur reports 527 new COVID19 cases  ഇംഫാല്‍  കൊവിഡ്  Covid  Covid India  covid
മണിപ്പൂരിൽ 527 പേർക്ക് കൊവിഡ്, 8 മരണം

By

Published : Jun 20, 2021, 8:33 PM IST

ഇംഫാല്‍: മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 മരണങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1,047 ആയി ഉയർന്നു.

444 പേർ ഞായറാഴ്ച രോഗമുക്തരായതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി 53,405 ആയി. 9613 സജീവ കേസുകളാണ് മണിപ്പൂരിൽ ഇപ്പോൾ നിലവിലുള്ളത്.

ALSO READ:കശ്‌മീരിലെ രാഷ്‌ട്രീയ പാർട്ടികളുമായി പ്രധാനമന്ത്രിയുടെ യോഗം ജൂൺ 24ന്

അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 58,419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,98,81,965 ആയി ഉയർന്നു.

നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനവും പ്രതിവാര നിരക്ക് 3.43 ശതമാനവുമാണ്. തുടർച്ചയായ പതിമൂന്ന് ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ്.

7,619 പേർ രോഗമുക്തി നേടിയതോടെ ആകെ ഭേദമായവരുടെ എണ്ണം 2,87,66,009 ആയി. 96.27 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടർച്ചയായി മുപ്പത്തിയെട്ടാം ദിവസവും രാജ്യത്തെ രോഗമുക്തി നിരക്ക് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

ALSO READ:ബേക്കറിയില്‍ മരിഞ്ജുവാന ഉപയോഗിച്ച് കേക്ക്, ഒരാൾ പിടിയില്‍

നിലവിൽ രാജ്യത്ത് 7,29,243 കൊവിഡ് രോഗികളാണുള്ളത്. 1576 പേർക്ക് ജീവഹാനിയുണ്ടായതോടെ ആകെ കൊവിഡ് മരണം 3,86,713 ആകുകയും ചെയ്‌തു.

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 39,10,19,083 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ശനിയാഴ്‌ച 18,11,446 എണ്ണം പരിശോധിച്ചു. കൊവിഡ് വാക്‌സിനേഷന്‍റെ ഭാഗമായി ഇതുവരെ 276693572 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.

ABOUT THE AUTHOR

...view details